ADVERTISEMENT

ന്യൂഡൽഹി∙ ബഫർസോണിലുള്ള നിർമാണത്തിനു സമ്പൂർണ വിലക്ക് ഏർപ്പെടുത്താനാകില്ലെന്നു സുപ്രീംകോടതി. നിരോധിക്കേണ്ടത് നിരോധിക്കണം. നിയന്ത്രിക്കേണ്ടവ നിയന്ത്രിക്കണം. സമ്പൂർണവിലക്ക് ഏർപ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലകൾ, വിജ്ഞാപനത്തിനു പരിഗണിക്കുന്ന മേഖലകൾ എന്നിവ ഒഴിവാക്കണമെന്നു കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു.

Read Also: ‘റിയാസിന്റെ രാഷ്ട്രീയ പാരമ്പര്യത്തെ സംശയിക്കുന്നവർക്ക്...’: പിന്തുണച്ച് മന്ത്രി വി.ശിവൻകുട്ടി

കഴിഞ്ഞ വർഷം ജൂണിലാണ് ബഫർസോൺ വിധി പ്രഖ്യാപിച്ചത്. വിധിയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ അപേക്ഷയും അതിൽ ഇളവു തേടികൊണ്ടുള്ള കേരളത്തിന്റെ അപേക്ഷയുമാണ് കോടതി പരിഗണിച്ചത്. സമ്പൂർണ വിലക്ക് എന്നതു ശരിയായ തീരുമാനമല്ലെന്നും ജനങ്ങളുടെ ദൈന്യംദിന പ്രവർത്തനങ്ങളെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയിൽ സുപ്രീംകോടതി തന്നെ ഭേദഗതി വരുത്തുമെന്ന സൂചനയാണ് ലഭിക്കുന്നത്. വ്യാഴാഴ്ച ഹർജികളിൽ വാദം തുടരും.

English Summary: Supreme court on Bufferzone issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com