ADVERTISEMENT

തിരുവനന്തപുരം∙ സർക്കാരുമായി ഒരു കാര്യത്തിനും സഹകരിക്കേണ്ടെന്ന് പ്രതിപക്ഷം നിലപാട് സ്വീകരിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഡമോക്ലസിന്റെ വാളുപോലെ ചില കാര്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയന്റെ തലയ്ക്കു മുകളിൽ തൂങ്ങി നിൽക്കുന്നുണ്ട്. ആ വാൾ നിയമസഭ തീരുന്നതിനു മുൻപ് വീഴുമെന്ന ഭയത്തിലാണ് മുഖ്യമന്ത്രി. ഈ ബഹളമൊക്കെ ഉണ്ടാക്കി സഭാസമ്മേളനം വെട്ടിച്ചുരുക്കാനാണ് ശ്രമം.

മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ ചട്ടം 300 അനുസരിച്ച് പ്രസ്താവന നടത്തി. ചട്ടം 300 എന്നത് ആകാശവാണിയാണ്. സഭാ നടപടികൾ അനുസരിച്ച് ചട്ടം 300ന് അങ്ങോട്ട് ഒന്നും ചോദിക്കാന്‍ പ്രതിപക്ഷത്തിനു കഴിയില്ല. ആകാശവാണിയുടെ റോളിലാണ് മുഖ്യമന്ത്രി ഇപ്പോൾ. അങ്ങോട്ട് ഒന്നും ചോദിക്കാൻ കഴിയില്ല.

ചോദ്യങ്ങളെയും വിമർശനങ്ങളെയും പേടിയാണ്. മുൻപ് അവസരം കിട്ടിയിട്ടും മുഖ്യമന്ത്രി ബ്രഹ്മപുരം വിഷയത്തിൽ മറുപടി പറഞ്ഞില്ല. ബ്രഹ്മപുരത്തെ കമ്പനിക്ക് എല്ലാ ഒത്താശയും ചെയ്തത് മുഖ്യമന്ത്രിയുടെ ഓഫിസാണ്. മക്കളും മരുമക്കളുമെല്ലാം നാട് കൊള്ളയടിക്കാൻ ഇറങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

English Summary: VD Satheesan Slams CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com