യുവാവിന് രണ്ട് ഭാര്യമാർ; ഇരുവർക്കും ദിവസങ്ങൾ വീതിച്ച് കരാർ: നിയമവിരുദ്ധമെന്ന് അഭിഭാഷകൻ

wedding-representational-image
പ്രതീകാത്മക ചിത്രം
SHARE

ഗ്വാളിയോർ ∙ മധ്യപ്രദേശിൽ രണ്ട് യുവതികളെ വിവാഹം കഴിച്ച് യുവാവ്. ആഴ്ചയിൽ മൂന്ന് ദിവസം വീതം രണ്ട് ഭാര്യമാർക്കൊപ്പം താമസിക്കുമെന്നാണ് കരാർ. ഏഴാം ദിവസം ഇഷ്ടമുള്ള ഭാര്യയുടെ വീട്ടിൽ കഴിയാം. ഗ്വാളിയോറിലെ കുടുംബ കോടതിയിലെ അഭിഭാഷകൻ ഹരീഷ് ദിവാനാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ ഈ കരാർ ഹിന്ദു നിയമപ്രകാരം നിയമവിരുദ്ധമാണെന്നും അഭിഭാഷകൻ പറഞ്ഞു.

2018ലാണ് എൻജിനീയറായ യുവാവ് ഗ്വാളിയോർ സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്യുന്നത്. രണ്ടുവർഷം ഒരുമിച്ച് ജീവിക്കുകയും ചെയ്തു. കോവിഡ് വന്നതോടെ യുവതിയെ അവളുടെ മാതാപിതാക്കൾക്കൊപ്പം വിട്ട് യുവാവ് സ്വദേശമായ ഗുരുഗ്രാമിലേക്കു പോയി. അവിടെ സഹപ്രവർത്തകയെ വിവാഹം ചെയ്തു. തന്നെ തിരിച്ചുവിളിക്കാൻ എത്താത്തതിൽ സംശയം തോന്നിയ ആദ്യ ഭാര്യ ഗുരുഗ്രാമിലെ ഭർത്താവിന്റെ ഓഫിസിലെത്തി. അപ്പോഴാണ് ഭർത്താവ് മറ്റൊരു വിവാഹം കഴിച്ചതും അവർക്കൊരു പെൺകുഞ്ഞ് ഉണ്ടായതും അറിയുന്നത്. ഓഫിസിൽവച്ച് ഭർത്താവുമായി തർക്കത്തിലേർപ്പെട്ട യുവതി കുടുംബ കോടതിയെ സമീപിച്ചെന്ന് ഹരീഷ് ദിവാൻ പറഞ്ഞു.

യുവാവിനെ കോടതിയിലേക്ക് വിളിപ്പിച്ച് കൗൺസിലിങ് നൽകാൻ ആദ്യ ഭാര്യ ശ്രമിച്ചെങ്കിലും രണ്ടാമത്തെ ഭാര്യയെ ഉപേക്ഷിക്കാൻ തയാറല്ലെന്ന് അയാൾ വ്യക്തമാക്കി. ഭാര്യമാരും ഭർത്താവിനെ ഉപേക്ഷിക്കാനാകില്ലെന്ന് അറിയിച്ചു. ഇതോടെയാണ് മൂവരും ചേർന്ന് ദിവസങ്ങൾ പങ്കിട്ടുകൊണ്ടുള്ള ധാരണയിലെത്തിയത്. 

ഇതോടെ രണ്ട് ഭാര്യമാർക്കും യുവാവ് ഗുരുഗ്രാമിൽ രണ്ടു ഫ്ളാറ്റുകൾ വാങ്ങി. ലഭിക്കുന്ന ശമ്പളം ഇരുവർക്കും തുല്യമായി വീതിക്കാമെന്നും ധാരണയായി. എന്നാൽ ഒരു ഭർത്താവിന് ഒരു ഭാര്യ എന്നതാണ് ഹിന്ദു നിയമത്തിൽ പറയുന്നത്. ആദ്യ ഭാര്യയെ ഉപേക്ഷിച്ചശേഷം മാത്രമേ രണ്ടാമതൊരു വിവാഹം പാടുള്ളൂ. എന്നാൽ അതെല്ലാം കാറ്റിൽപറത്തിയാണ് ഇവർ കരാറുമായി മുന്നോട്ടുപോകുന്നതെന്നും കുടുംബകോടതിക്കോ കൗൺസിലർക്കോ ഒന്നും ചെയ്യാനാകില്ലെന്നും ഹരീഷ് ദിവാൻ പറഞ്ഞു.

English Summary: 2 Women Married To Same Man Reach An "Agreement" To Split Days With Him.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS