ADVERTISEMENT

ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്ക്ക് ഡൽഹി പൊലീസിന്റെ നോട്ടിസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ നടത്തിയ പരാമർശം ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്. ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നു’ എന്നാണ് രാഹുൽ ഗാന്ധി പറ‍ഞ്ഞത്. ലൈംഗിക പീഡന പരാതിയുമായി അദ്ദേഹത്തെ സമീപിച്ച സ്ത്രീകളുടെ വിശദാംശങ്ങൾ നൽകാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.

ശ്രീനഗറിൽ ഭാരത് ജോഡോ യാത്രയ്ക്കിടെയാണ് ‘സ്ത്രീകൾ ഇപ്പോഴും ലൈംഗികാതിക്രമത്തിന് ഇരയാകുന്നതായി താൻ കേട്ടിട്ടുണ്ടെന്ന്’ രാഹുൽ ഗാന്ധി പറഞ്ഞത്. ഈ ഇരകളുടെ വിശദാംശങ്ങൾ നൽകാൻ പൊലീസ് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർക്ക് സുരക്ഷ നൽകാമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

അതേസമയം, ഡൽഹി പൊലീസ് നടപടിയെ വിമർശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. നിയമപ്രകാരം നോട്ടിസിന് യഥാസമയം മറുപടി നൽകുമെന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയുടെ ഡൽഹിയിലെ തുഗ്ലക് ലെയ്‌നിലെ വസതിക്ക് പുറത്ത് പൊലീസ് ഉദ്യോഗസ്ഥർ നിലയുറപ്പിച്ചിരിക്കുന്നതിന്റെ ചിത്രങ്ങളും വിഡിയോയും ട്വീറ്റിൽ പങ്കുവച്ചിട്ടുണ്ട്.

ജനാധിപത്യം, സ്ത്രീ ശാക്തീകരണം, അഭിപ്രായസ്വാതന്ത്ര്യം, പ്രതിപക്ഷത്തിന്റെ പങ്ക് എന്നിവയെ ദുർബലപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണിത്. സർക്കാർ പരിഭ്രാന്തിയിലാണെന്നതിന്റെ മറ്റൊരു തെളിവു കൂടിയാണ് ഇതെന്നും കോൺഗ്രസിന്റെ ട്വീറ്റിൽ പറയുന്നു. 

English Summary: Delhi Police issues notice to Rahul Gandhi on 'women are still being sexually assaulted' remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com