ADVERTISEMENT

ന്യൂഡൽഹി∙ ലണ്ടന്‍ സന്ദർശനത്തിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഇന്ത്യയെ അപമാനിച്ചുവെന്ന ആരോപണത്തിൽ പാർലമെന്റ് പ്രത്യേക സമിതി അന്വേഷണത്തിന് കേന്ദ്ര സർക്കാരിന്റെ നീക്കം. രാഹുലിന്റെ ലണ്ടന്‍ പരാമർശം അവകാശലംഘനത്തിനും അപ്പുറമാണെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. രാഹുൽ ഗാന്ധി മാപ്പുപറഞ്ഞില്ലെങ്കിൽ പ്രത്യേക പാർലമെന്ററി സമിതി രൂപീകരിച്ച് വിഷയം പരിശോധിക്കണമെന്ന് ഭരണപക്ഷം ലോക്സഭാ സ്പീക്കർ ഓം ബിർലയോട് അഭ്യർഥിച്ചേക്കും.

പാർലമെന്റ് അംഗത്വം റദ്ദാക്കുന്നതുവരെയുള്ള നടപടികൾക്ക് ഇതു ഇടയാക്കിയേക്കാം. എന്നാൽ, അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി വാദിക്കുന്നു. തന്റെ ഭാഗം ഇന്ന് സഭയില്‍ വിശദീകരിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ച് രാഹുൽ സ്പീക്കറെ കണ്ടു. കേംബ്രിജ് സർവകലാശാലയിലെ പ്രസംഗത്തിനിടെ ജനാധിപത്യ സംവിധാനങ്ങളെയും പ്രതിപക്ഷത്തെയും തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.

English Summary: London Remark: BJP moves to get Rahul Gandhi suspended from Parliament 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com