Premium

വിഷമില്ലാത്ത അന്തരീക്ഷമെന്ന ആ വാഗ്ദാനം മുഖ്യമന്ത്രി മറന്നോ? ബ്രഹ്മപുരത്തെ പാളിച്ച മറയ്ക്കാൻ ‘ചൈനീസ് മോഡൽ’

HIGHLIGHTS
  • ഓരോ മാലിന്യമലകളിലും ഒളിച്ചിരിക്കുന്നത് കോടികളാണ്. ഇറ്റാലിയൻ മാഫിയ വരെ അതു തേടിയിറങ്ങിയിട്ടുണ്ട്. ബ്രഹ്മപുരത്ത് ഭരണാധികാരികൾ ലക്ഷ്യമിട്ടതും ഈ കോടികളാണ്. അതിനിടെ, ജീവനെടുക്കുന്ന പുകയെപ്പറ്റി ചിന്തിക്കാൻ അധികാരികള്‍ക്ക് എവിടെ നേരം? കേരളത്തിൽ ഒരിക്കലും തീരാത്ത പ്രതിസന്ധിയായി മാലിന്യ സംസ്കരണം മാറുന്നത് എന്തുകൊണ്ടാണ്?
Brahamapuram Fire
ബ്രഹ്മപുരം പ്ലാന്റിലുണ്ടായ തീപിടിത്തം അണയ്ക്കാനുള്ള ശ്രമം. ഫയൽ ചിത്രം: മനോരമ
SHARE

‘അമേരിക്കയിലേക്ക് നോക്കൂ’ എന്നാണ് എന്തു കാര്യത്തിലും സാധാരണ പറയാറുള്ളത്. ബ്രഹ്മപുരത്ത് വിഷപ്പുക ഉയർന്നപ്പോൾ അമേരിക്കയിലേക്ക് തിരിഞ്ഞവർ കേട്ടതും മാഫിയ– അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ടിന്റെ കഥകൾ ആയിരുന്നു. തൊണ്ണൂറുകളുടെ പകുതി വരെയെങ്കിലും അമേരിക്കയിലും മാലിന്യം നീക്കം ചെയ്യുന്ന ‘കടമ’ നിർവഹിച്ചിരുന്നത് മാഫിയകൾ ആയിരുന്നു. സാധാരണ മനുഷ്യർ അവിടെയും മുഖംതിരിക്കുകയും മൂക്കുപൊത്തുകയും ചെയ്തു. ന്യൂയോർക്ക് നഗരത്തിൽ, ഇറ്റാലിയൻ ബന്ധമുള്ള കുപ്രസിദ്ധ സിസിലിയൻ മാഫിയ ആണ് ഈ ജോലി ചെയ്തത്. 1950കൾ മുതൽ 1990 അവസാനം വരെ അവർ മാലിന്യനീക്കം കൈകാര്യം ചെയ്തു. പണമുണ്ടാക്കാനാണെങ്കിൽ സത്യത്തിൽ ഒട്ടും മലിനമല്ല ഈ കൂമ്പാരങ്ങൾ. ബിസിനസ് പിടിക്കാൻ മത്സരമില്ല, വൻ ലാഭമുണ്ടാക്കാം. അമേരിക്കയിലും ഇതൊക്കെയാണ് മാഫിയകളെ ആകർഷിച്ചത്. അവർ നടത്തിവന്ന മറ്റു പ്രവർത്തനങ്ങളായ ലഹരിമരുന്നു കച്ചവടവും മനുഷ്യക്കടത്തുമൊക്കെ കടുത്ത നിയമവിരുദ്ധ പ്രവർത്തനങ്ങളായിരുന്നു. കണ്ണുവെട്ടിച്ചുവേണം ഓരോ ചുവടും നീക്കാൻ. അതേസമയം നിയമത്തിന്റെ പിന്തുണയോടെ ബിസിനസ് നടത്തി പണം കൊയ്യാനുള്ള അവസരമാണ് മാലിന്യം തുറന്നു നൽകുന്നത്. വൻ ലാഭമാണ്. ആകെ വേണ്ടത് കുറച്ചുവാഹനങ്ങളും ആളുകളും. ജോലിക്ക് ആകട്ടെ ക്ഷാമവുമില്ല. മാലിന്യം കൂടുകയല്ലാതെ കുറയുകയില്ല. ഇതൊരു മറ കൂടിയാണ്. വ്യവസായ മാലിന്യവും ആശുപത്രി മാലിന്യങ്ങളും രാസമാലിന്യങ്ങളും അടക്കം മനുഷ്യശരീരത്തിന് അങ്ങേയറ്റം അപകടം സൃഷ്ടിക്കുന്ന സാധനങ്ങളും കൂമ്പാരത്തിൽ തള്ളാം. അമേരിക്കയിൽ എല്ലാ മാഫിയകൾക്കും ഏറിയും കുറഞ്ഞും മാലിന്യനിർമാർജന കരാർ ബന്ധം ഉണ്ടായിരുന്നു. മാലിന്യം കൈകാര്യം ചെയ്യുന്നതിന്റെ നിയന്ത്രണം ഇവർക്കു മാത്രമായിരുന്നതിനാൽ വലിയ തുകയാണ് ജനങ്ങളിൽനിന്ന് ഈടാക്കിയിരുന്നതും. അങ്ങനെയിരിക്കെ നിയമപരിജ്ഞാനവും കരളുറപ്പുമുള്ള ഒരു മേയർ വന്നു. 1994 മുതൽ 2001 വരെ മേയർ ആയിരുന്ന റൂഡി ജിയുലിയാനി. മാഫിയകൾക്കെതിരെ ശക്തമായ നടപടിയാണ് റൂഡി സ്വീകരിച്ചത്. സിസിലിയൻ മാഫിയയെ ഒഴിവാക്കാൻ ന്യൂയോർക്ക് നഗരത്തിൽ 1996ൽ അദ്ദേഹം നിയമമുണ്ടാക്കി. ഇതൊക്കെ ചെയ്യാൻ ഭരണഘടന അവകാശം നൽകുന്നുവെന്ന് വാദിച്ച് മാഫിയ കോടതിയിൽ പോയി. വിജയിച്ചില്ല. മറ്റു രാജ്യങ്ങളുടെ കഥയും ഏറെ വ്യത്യസ്തമല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വിജയിക്കണമെങ്കിൽ കംഫർട് സോണിനു പുറത്തു വരണം‌‌ | Roopa George Interview | SheTalks

MORE VIDEOS