ചൈനീസ് അതിർത്തിയിൽ സ്ഥിതി ഇപ്പോഴും അപകടകരം: എസ്.ജയശങ്കർ

S Jaishankar | Photo: STEFANI REYNOLDS / POOL / AFP
എസ്.ജയശങ്കർ (Photo: STEFANI REYNOLDS / POOL / AFP)
SHARE

ന്യൂഡൽഹി∙ ലഡാക്കിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സ്ഥിതി ആശങ്കാജനകവും അപകടകരവുമാണെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. ചില ഭാഗങ്ങളിൽ ഇരു സൈനിക വിഭാഗങ്ങളും വളരെ അടുത്ത് മുഖാമുഖം നിൽക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു ദേശീയ മാധ്യമം സംഘടിപ്പിച്ച കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി.

Read also: വിഷമില്ലാത്ത അന്തരീക്ഷമെന്ന ആ വാഗ്ദാനം മുഖ്യമന്ത്രി മറന്നോ? ബ്രഹ്മപുരത്തെ പാളിച്ച മറയ്ക്കാൻ ‘ചൈനീസ് മോഡൽ’

‘‘എന്റെ മനസ്സിൽ, സ്ഥിതി ഇപ്പോഴും വളരെ ആശങ്കാജനകമാണ്. കാരണം നമ്മുടെ ചില സൈനിക വിന്യാസങ്ങൾ അതിർത്തിയോടു വളരെ അടുത്താണ്. സൈനിക വിലയിരുത്തലിൽ വളരെ അപകടകരമായ ചില പ്രദേശങ്ങളുമുണ്ട്.’’– എസ്. ജയശങ്കർ പറഞ്ഞു.

2020 ജൂൺ 15നു ലഡാക്കിലെ ഗൽവാൻ താഴ്‌വരയിൽ, ചൈനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു. വടികളും മറ്റു മൂർച്ചയുള്ള ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ചൈനയുടെ ആക്രമണം. ഒരു ബറ്റാലിയൻ കമാൻഡിങ് ഓഫിസറെയും മറ്റു മൂന്നു-നാലുപേരുടെയും ജീവൻ നഷ്ടപ്പെട്ടതായി പിന്നീട് സമ്മതിച്ചെങ്കിലും ചൈന ഇതുവരെ യഥാർഥ മരണസംഖ്യ വെളിപ്പെടുത്തിയിട്ടില്ല. നയതന്ത്ര, സൈനിക ചർച്ചകളിലൂടെ സ്ഥിതിഗതികൾ ശാന്തമായെങ്കിലും സൈന്യം ഇതുവരെ പൂർണമായും പിൻവാങ്ങിയിട്ടില്ല.

കഴിഞ്ഞ ഡിസംബറിൽ അരുണാചലിലെ തവാങ്ങിൽ ഇന്ത്യ – ചൈന അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. സംഭവത്തിൽ ഇരു പക്ഷത്തെയും ഏതാനും സൈനികർക്ക് നിസ്സാര പരുക്കേറ്റു. ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറാനുള്ള ചൈനീസ് സൈനികരുടെ ശ്രമം തടഞ്ഞതാണു സംഘർഷത്തിൽ കലാശിച്ചത്.

English Summary: India Says Situation With China "Fragile, Dangerous" In Himalayan Front

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS