ADVERTISEMENT

തിരുവനന്തപുരം∙ സച്ചിൻദേവ് എംഎൽഎ സമൂഹമാധ്യമത്തിലൂടെ നടത്തിയ പരാമർശങ്ങൾക്കെതിരെ സൈബര്‍ സെല്ലിനും സ്പീക്കർക്കും കെ.കെ.രമ പരാതി നൽകി. നിയമസഭയിലെ സംഘർഷത്തിനിടെ രമയ്ക്കുണ്ടായ പരുക്ക് വ്യാജമാണെന്നായിരുന്നു സച്ചിൻദേവ് എംഎൽഎയുടെ പോസ്റ്റ്. സച്ചിൻദേവ് സമൂഹ മാധ്യമം വഴി അപമാനം ഉണ്ടാക്കുന്ന പോസ്റ്റുകൾ ഇട്ടതായി പരാതിയിൽ പറയുന്നു.  വിവിധ സമയങ്ങളിലുള്ള ഫോട്ടോകൾ ചേർത്ത് തെറ്റായ വിവരങ്ങൾ കാണിച്ച് പ്രചാരണം നടത്തി. പോസ്റ്റ് നീക്കം ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.

Read more: പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പ്: ഗോവിന്ദനോട് രമ

‘ഇൻ ഹരിഹർ നഗറിനും, ടു ഹരിഹർ നഗറിനും ശേഷം ലാൽ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായിരുന്നു ഇൻ ഗോസ്റ്റ് ഹൗസ് ഇൻ.. അതിൽ ഇടതു കയ്യിലുണ്ടായിരുന്ന തിരുമുറിവ് വലതു കയ്യിലേക്ക് മാറിപ്പോകുന്ന സീനുമായി ഇന്ന് സഭയിൽ നടന്ന സംഭവങ്ങൾക്ക് സാദൃശ്യം തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം...തോമസൂട്ടി വിട്ടോടാ.....’–എന്നായിരുന്നു സച്ചിൻദേവ് കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റ്. ഒരു പ്രശ്നവുമില്ലാത്ത കെ.കെ.രമയുടെ കൈ എന്നു പറഞ്ഞ് ഒരു ഫോട്ടോയും കൈയിൽ കെട്ടുമായി നിൽക്കുന്ന കെ.കെ.രമയുടെ  ഫോട്ടോയും പങ്കുവച്ചായിരുന്നു ഈ പോസ്റ്റ്. 

English Summary: K.K.Rema give complaint against Sachin dev MLA in cyber cell and to speaker

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com