ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെപിസിസി പ്രസി‍ഡന്റ് കെ.സുധാകരന്‍ ഉപയോഗിച്ചത് ഫ്യൂഡല്‍ ചട്ടമ്പിയുടെ ഭാഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. നിയമസഭയില്‍ പ്രതിപക്ഷം കാണിക്കുന്നത് കോപ്രായമാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷം വ്യക്തിപരമായി ആക്ഷേപിക്കുകയാണ്. ജനകീയ പ്രതിരോധ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിനു ലഭിക്കേണ്ട 40,000 കോടിയോളം രൂപ തരാൻ കേന്ദ്രം തയാറാകുന്നില്ലെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. കോച്ച് ഫാക്ടറിയോ എയിംസോ തരാതെ സംസ്ഥാനത്തെ പൂർണമായി അവഗണിച്ചു. 2025ൽ ആർഎസ്‌എസിന്റെ നൂറാം വാർഷികമാണ്. വീണ്ടും ബിജെപി അധികാരത്തിൽ വന്നാൽ രാജ്യം ഫാഷിസത്തിലേക്കു പോകും. അതിനെ ജനങ്ങൾ പ്രതിരോധിക്കണം.

പൊതുമേഖലാ സ്ഥാപനങ്ങൾ കേന്ദ്രം വിറ്റു തുലയ്ക്കുകയാണ്. കോർപറേറ്റുകളുടെ കടം എഴുതിതള്ളി, അവരെ വളർത്താൻ കേന്ദ്രം ബോധപൂർവം ശ്രമിക്കുന്നു. കേന്ദ്ര ഭരണത്തിൽ സമ്പന്നർ കൂടുതൽ സമ്പന്നരാകുന്നു, ദരിദ്രർ കൂടുതൽ ദരിദ്രരാകുന്നു. അതിൽനിന്നും വിഭിന്നമാണ് കേരള മോഡൽ. ഇവിടെ സാധാരണക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഗുണമേൻമയുള്ള ജീവിതം ജനങ്ങൾക്കു നൽകുന്ന ബദലുമായാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

English Summary: MV Govindan Against Opposition

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com