ADVERTISEMENT

നാഗ്പുർ∙ ഒടിടി പ്ലാറ്റ്ഫോമുകളിൽ അശ്ലീലവും അസഭ്യവും നിറഞ്ഞ ഉള്ളടക്കങ്ങൾ വർധിക്കുന്നതിനെക്കുറിച്ചു ധാരാളം പരാതികൾ ലഭിക്കുന്നത് കേന്ദ്രസസർക്കാർ ഗൗരവത്തോടെയാണു കാണുന്നതെന്നു കേന്ദ്ര വാർത്താവിതരണമന്ത്രി അനുരാഗ് ഠാക്കൂർ. ‘‘സർഗ്ഗാത്മകതയുടെ പേരിൽ അധിക്ഷേപകരമായ ഭാഷ വച്ചുപൊറുപ്പിക്കില്ല.

ഒടിടി പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നെന്ന പരാതി ഗൗരവതരമാണ്. ഇതു സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു പരിഗണിക്കാൻ മന്ത്രാലയം തയാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണു സ്വാതന്ത്ര്യം നൽകിയിട്ടുള്ളത്. ഇതിൽ എന്തു നടപടി വേണമെങ്കിലും സർക്കാർ അതിൽ മടിക്കില്ല’’– അനുരാഗ് ഠാക്കൂർ നാഗ്പുരിൽ പറഞ്ഞു.

‘‘നിലവിലെ നടപടിക്രമങ്ങൾ അനുസരിച്ച്, ലഭിച്ച പരാതികൾ ആദ്യ തലത്തിൽ നിർമാതാവ് തന്നെ പരിഹരിക്കണം. 90 മുതൽ 92 ശതമാനം പരാതികളും ആവശ്യമായ മാറ്റങ്ങൾ വരുത്തി അവർ പരിഹരിക്കുന്നു. ബാക്കിയുള്ളവ അവരുടെ അസോസിയേഷനുകളും പരിഹരിക്കുന്നു. പരാതികൾ സർക്കാരിലേക്ക് എത്തുമ്പോൾ, ചട്ടങ്ങൾക്കനുസൃതമായി കർശനമായ നടപടിയെടുക്കും.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പരാതികൾ വർധിച്ചു വരുന്നതു സർക്കാർ ഗൗരവത്തോടെയാണു കാണുന്നത്. ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അതു ഗൗരവമായി പരിഗണിക്കാൻ സർക്കാർ തയാറാണ്.’’– മന്ത്രി അറിയിച്ചു.

English Sumary: OTT platforms have freedom for creativity not obscenity: Anurag Thakur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com