മുംബൈയിൽ ടെക് കമ്പനി സിഇഒ ആയ യുവതിയെ ജോഗിങ്ങിനിടെ കാറിടിച്ചു; ദാരുണാന്ത്യം

mumbai-accident-rajalakshmi
അപകടം സൃഷ്ടിച്ച കാർ, മരിച്ച രാജലക്ഷ്മി
SHARE

മുംബൈ ∙ വ്യായാമത്തിന്റെ ഭാഗമായി രാവിലെ ജോഗിങ്ങിന് ഇറങ്ങിയ യുവതി, അമിത വേഗതയിലെത്തിയ കാർ ഇടിച്ച് മരിച്ചു. മുംബൈയിലാണ് സംഭവം. ടെക് കമ്പനിയുടെ സിഇഒ കൂടിയായ രാജലക്ഷ്മി വിജയ് എന്ന നാൽപ്പത്തിരണ്ടുകാരിയാണ് മരിച്ചത്. കാറിടിച്ചതിനു പിന്നാലെ വളരെ ഉയരത്തിൽ തെറിച്ചുവീണ രാജലക്ഷ്മി, തലയ്ക്കേറ്റ ഗുരുതരമായ മുറിവുകളെ തുടർന്നാണ് മരണത്തിനു കീഴടങ്ങിയത്. സംഭവത്തിൽ കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ 6.30ന് വർളി മിൽക് ഡയറിക്കു സമീപമാണ് ദാരുണമായ അപകടം നടന്നത്. കാറിടിച്ചതിനു പിന്നാലെ വായുവിൽ ഉയർന്നുപൊങ്ങിയ രാജലക്ഷ്മി, തലയിടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാരത്തൺ വേദികളിൽ സ്ഥിരം സാന്നിധ്യമായിരുന്ന രാജലക്ഷ്മി, അടുത്തിടെ നടന്ന ടാറ്റ മുംബൈ മാരത്തണിലും പങ്കെടുത്തിരുന്നു.

സമീപത്ത് ജോഗിങ് നടത്തിക്കൊണ്ടിരുന്നവരും പൊലീസും ചേർന്നാണ് രാജലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു. ഈ സമയം ശിവാജി പാർക്കിനു സമീപം ജോഗിങ് നടത്തുകയായിരുന്ന രാജലക്ഷ്മിയുടെ ഭർത്താവും വിവരമറിഞ്ഞ് സ്ഥലത്തെത്തി.

അപകടം നടന്നതിനു പിന്നാലെ പ്രദേശവാസികൾ ചേർന്ന് കാർ ഡ്രൈവർ സുമേർ മെർച്ചന്റിനെ (23) പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. സുമേറും സുഹൃത്തും ചേർന്ന് ഇവരുടെ വനിതാ സുഹൃത്തിനെ ശിവാജി പാർക്കിൽ കൊണ്ടുവിടാൻ പോകുമ്പോഴാണ് അപകടം സംഭവിച്ചത്. സുമേർ മർച്ചന്റ് മദ്യലഹരിയിലാണെന്ന സംശയത്തെ തുടർന്ന് പൊലീസ് ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

English Summary: Tech firm CEO dies after being hit by car while jogging at Worli sea face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

രണ്ടുകാലിൽ നിൽക്കും മുൻപേ പപ്പ പോയതാണ് ഏക സങ്കടം | Prashanth Alexander | Exclusive Chat

MORE VIDEOS