ADVERTISEMENT

ചെന്നൈ∙ തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറു പ‌േർ മരിച്ചു. മരിച്ചവരിൽ സ്ത്രീയും ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇവർ സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൂന്നു പേർക്ക് ഗുരുതരമായി പരുക്കേറ്റു. 

സേലം ജില്ലയിലെ ഇടപ്പാടിയിൽനിന്നും കുംഭകോണത്തേക്കു ക്ഷേത്ര ദർശനത്തിനായി പോയ ഒൻപതംഗ സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്. നാമക്കൽ ഭാഗത്തുനിന്നും തിരുച്ചിറപ്പള്ളിയിലേക്കു തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്. 

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്കു മാറ്റി. 

English Summary: Truck collides with car in Trichy, 6 died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com