ന്യൂഡൽഹി∙ ശ്രദ്ധ വാൽക്കർ കൊലപാതകത്തിന്റെ ഞെട്ടൽ മാറുന്നതിനു മുൻപേ, ഡൽഹിയിൽ മറ്റൊരു യുവതിയുടെ ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗിൽ കെട്ടിയ നിലയിൽ കണ്ടത്തി. ഡൽഹിയിലെ സറൈ കാലെ ഖാനിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനു സമീപത്താണ് ബാഗ് കണ്ടെത്തിയത്. വെള്ള പ്ലാസ്റ്റിൽ ബാഗിൽ യുവതിയുടെ തല ഉൾപ്പെടെയുള്ള ശരീര ഭാഗങ്ങളാണ് കണ്ടെത്തിയത്.
വിവരം അറിഞ്ഞെത്തിയ പൊലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് മറ്റു നടപടികൾക്കായി ആശുപത്രിയിലേക്ക് അയച്ചു. ഇത് ആരുടേതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഫൊറൻസിക് ഉദ്യോഗസ്ഥരും പൊലീസും സംഭവ സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.
അടുത്തിടെയാണ് കാമുകിയെ കൊന്ന് കഷ്ണങ്ങളായി മുറിച്ച് വിവിധ ഭാഗങ്ങളിൽ വലിച്ചെറിഞ്ഞ കേസിൽ അഫ്താബ് പൂനെവാല എന്ന യുവാവിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഒപ്പം താമസിച്ചിരുന്ന ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊലപ്പെടുത്തി, മൃതദേഹം 35 കഷ്ണങ്ങളാക്കി മുറിച്ച് ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടിടുകയായിരുന്നു.
English Summary: Woman's Body Parts, Including Head, Found In Bag Near Delhi Metro Site