ADVERTISEMENT

പട്‌ന∙ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയില്‍ തെരുവ് നായയെ അജ്ഞാതന്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന്റെ ഞെട്ടിപ്പിക്കുന്ന ദുശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചു. മാര്‍ച്ച് എട്ടിന് ഹോളി ദിനത്തില്‍ ഫുല്‍വാരി ഷെരീഫിലെ ഫൈസല്‍ കോളനിയിലായിരുന്നു സംഭവം. 

Read also: എന്റെ 4–ാമത്തെ കുട്ടിയെപ്പോലെ നോക്കും; പഠിപ്പിക്കും, വീടും വച്ചുതരും: കുഞ്ഞിനെ ചേർത്തുപിടിച്ച് ഗണേഷ്

തെരുവ് നായയെ ഒരാള്‍ പരസ്യമായി പീഡിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് അക്രമത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. തുടര്‍ന്ന് ഒരു സന്നദ്ധസംഘടന ഫുല്‍വാരി ഷെരീഫ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം, ആനിമല്‍ ആക്റ്റ് എന്നിവ പ്രകാരം നടപടിയെടുക്കുമെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചുവെന്നും ഫുല്‍വാരി ഷെരീഫ അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് മനീഷ് കുമാര്‍ പറഞ്ഞു. 

English Summary: Bihar Man Rapes Dog, Probe Ordered: Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com