കൊച്ചി ∙ വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ വീടുകളിലും ഓഫിസുകളിലും ഉൾപ്പെടെ രാജ്യവ്യാപകമായി 70 ഇടങ്ങളിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. കൊച്ചി, കോഴിക്കോട്, കൊയിലാണ്ടി, ചെന്നൈ, ഡൽഹി, മുംബൈ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് പരിശോധന.
എല്ലായിടത്തും ഒരേസമയമാണ് റെയ്ഡ് നടക്കുന്നത്. റിയൽ എസ്റ്റേറ്റ് ഇടപാടുകളിലെ കള്ളപ്പണ നിക്ഷേപവുമായി ബന്ധപ്പെട്ടാണ് പരിശോധന. ഇന്നു രാവിലെ എട്ടിനാണ് പരിശോധന ആരംഭിച്ചത്. ആദാനികുതി വകുപ്പിന്റെ കൊച്ചി, ചെന്നൈ ഓഫിസുകളിലെ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. ഫാരിസ് അബൂബക്കറിന്റെ റിയൽ എസ്റ്റേറ്റ് കമ്പനികളുടെ പേരിൽ വിവിധ സ്ഥലങ്ങളിൽ നടത്തിയ ഭൂമി ഇടപാടുകളാണു പരിശോധിക്കുന്നത്.
English Summary: Income Tax Raid Faris Abubaker's Houses and Offices