ADVERTISEMENT

മുംബൈ ∙ ബാങ്കോക്കിൽനിന്നു മുംബൈയിലേക്കു തിരിച്ച ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരൻ ഹൃദയാഘാതം മൂലം മരിച്ചു. ഇയാൾക്കു ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് അടിയന്തര ചികിത്സയ്ക്കായി വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ചുവിട്ടെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു ദിവസത്തിനുള്ളിൽ ഇത്തരത്തിലുള്ള രണ്ടാമത്തെ സംഭവമാണിത്.

ഞായറാഴ്ച വൈകിട്ടു നാലിന് 6ഇ–57 ഇൻഡിഗോ വിമാനം ബാങ്കോക്കിൽനിന്നു പറന്നുയർന്ന് അൽപസമയത്തിനുള്ളിൽത്തന്നെ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അടിയന്തരമായി മ്യാൻമറിലെ യാങ്കോൻ വിമാനത്താവളത്തിൽ വിമാനം ഇറക്കിയെങ്കിലും അപ്പോഴേക്കും യാത്രക്കാരൻ മരിച്ചിരുന്നു.

വെള്ളിയാഴ്ച റാഞ്ചി–പുണെ ഇൻഡിഗോ വിമാനത്തിലും സമാനമായ സംഭവം ഉണ്ടായി. ഒരു യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം നാഗ്പുരിലേക്ക് തിരിച്ചുവിടുകയായിരുന്നു. അബോധാവസ്ഥയിലായ യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഒരാഴ്ച മുൻപ് ഡൽഹി–ദോഹ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത അറുപതുകാരനായ നൈജീരിയൻ‌ പൗരനും ഇത്തരത്തിൽ മരിച്ചിരുന്നു. ഇയാൾ ശാരീരിക അസ്വസ്ഥകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് പാക്കിസ്ഥാനിലെ കറാച്ചിയിൽ വിമാനം അടിയന്തര ലാൻഡിങ് നടത്തുകയും യാത്രക്കാരനെ ആശുപത്രിയിലാക്കുകയും ചെയ്തെങ്കിലും രക്ഷിക്കാനായില്ല.

English Summary: IndiGo Passenger Dies of Heart Attack Onboard Bangkok-Mumbai Flight, Second Such Incident in Past Two Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com