ADVERTISEMENT

കൊച്ചി ∙ വാഹനമോടിക്കുന്നവർ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. മനുഷ്യന്റെ മര്യാദയാണ് നിയമങ്ങളെന്നും അത് പാലിക്കുന്നത് നമുക്ക് വേണ്ടിയല്ല, മറ്റുളളവർക്ക് കൂടി വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് നടപ്പാക്കുന്ന "താങ്ക്സ്, സോറി, പ്ലീസ്" ക്യാംപയിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

Read Also: ക്രൈസ്തവ പുരോഹിതർ വസ്തുതകൾ പറയുമ്പോൾ അവരെ വളഞ്ഞിട്ട് ആക്രമിക്കുന്നു: വി.മുരളീധരൻ

അശ്രദ്ധയാണ് ഓരോ വാഹന അപകടങ്ങൾക്കും വഴിവയ്ക്കുന്നത്. എന്തിനാണ് ഇങ്ങനെ വാഹനം ഓടിക്കുന്നത് എന്ന് ഓരോരുത്തരും ചോദിക്കേണ്ടതാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു. കളമശേരി രാജഗിരി ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ സിനിമാ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായി.

അടിച്ചേൽപ്പിക്കലുകൾ ഇല്ലാതെ വൈകാരിക തലത്തിൽ ഗതാഗത സംസ്കാരം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗതാഗത വകുപ്പിന്റെ ക്യാംപയിൻ. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ നടപ്പാക്കുന്ന ക്യാംപയിൻ പിന്നീട് മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

English Summary: Justice Devan Ramachandran on Traffic rule

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com