‘ഇന്ത്യന്‍ സംസ്കാരത്തിന് എതിര്’: സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം

bajrang-dal
സ്ത്രീകളുടെ ഡിജെ പാർട്ടി തടയാനെത്തിയ ബജ്‌റംഗ് ദൾ പ്രവർത്തകർ (വിഡിയോ ദൃശ്യം)
SHARE

ശിവമൊഗ്ഗ ∙ ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നാരോപിച്ച് കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ സ്ത്രീകളുടെ ഡിജെ പാര്‍ട്ടിയില്‍ ബജ്റംഗ് ദള്‍ ആക്രമണം. പാര്‍ട്ടിക്കെത്തിയ കുട്ടികളടക്കമുള്ളവരെ നിര്‍ബന്ധിച്ച് ഹോട്ടലില്‍നിന്ന് ഒഴിപ്പിച്ചു.

സ്ത്രീകളുടെ വസ്ത്രധാരണത്തെ പരസ്യമായി അവഹേളിക്കുകയും ചെയ്തു. ശിവമൊഗ്ഗ കൂവമ്പു റോഡിലെ ഹോട്ടലിലേക്ക് ബജ്റംഗ് ദളിന്റെ പ്രവർത്തകർ ഇരച്ചുകയറുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അര്‍ധരാത്രിയില്‍ സ്ത്രീകള്‍‌ക്കു മാത്രമായി ഹോട്ടലില്‍ ഡിജെ പാര്‍ട്ടി നടത്തുന്നുവെന്ന് ആരോപിച്ചായിരുന്നു അതിക്രമം. വിവരമറിഞ്ഞു പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും പ്രതിഷേധക്കാരെ തടഞ്ഞില്ല.

സ്ത്രീകളുടെ രാത്രികാല ഡിജെ പാര്‍ട്ടി ഇന്ത്യന്‍ സംസ്കാരത്തിനു നിരക്കുന്നതല്ലെന്നും ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നും പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഹോട്ടലില്‍ സ്ത്രീകളുടെ ഡിജെ പാര്‍ട്ടി നടക്കുന്നതു സംബന്ധിച്ച് ഒരാഴ്ച മുന്‍പു തന്നെ പൊലീസിനെ വിവരമറിയിച്ചിരുന്നുവെന്നു ബജ്റംഗ് ദള്‍ നേതാവ് രാജേഷ് ഗൗഡ പറഞ്ഞു. ഹോട്ടല്‍ റെയ്ഡ് ചെയ്യാന്‍ പൊലീസിനെ സഹായിക്കുക മാത്രമാണു ചെയ്തതെന്നും ഗൗഡ അവകാശപ്പെട്ടു.

അതേസമയം, സംഭവത്തിൽ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. ആരും പരാതി നല്‍കിയിട്ടില്ലെന്നാണു പൊലീസ് പറയുന്നത്.

English Summary: Bajrang Dal Activists Stop Ladies Night Party in Shivamogga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS