യാത്രക്കാരി ബോധം കെട്ടു; സൂപ്പർ ഫാസ്റ്റ് ‘ആംബുലൻസ്’ ആയി ചീറിപ്പാഞ്ഞു– വിഡിയോ

ksrtc-ambulance--2003
കെഎസ്ആർടിസി ബസ് ആശുപത്രിയിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന്
SHARE

മുവാറ്റുപുഴ∙ കെഎസ്ആർടിസി ബസ് ആംബുലൻസായി മാറിയപ്പോൾ രക്ഷിക്കാനായത് ഒരു യുവതിയുടെ ജീവൻ. പത്തനംതിട്ട മല്ലപ്പള്ളി ഡിപ്പോയുടെ പാലക്കാട് സൂപ്പർ ഫാസ്റ്റ് ബസിലാണ് കാരുണ്യത്തിന്റെ നിമിഷങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മല്ലപ്പള്ളിയിൽനിന്നു പാലക്കാട്ടേയ്ക്കു പോകുന്നതിനിടെ യാത്രക്കാരിയായ യുവതി ബസിൽ അബോധാവസ്ഥയിലാകുകയായിരുന്നു. ഉടൻ തന്നെ ഡ്രൈവർ പ്രസാദ്, കണ്ടക്ടർ ജുബിൻ എന്നിവർ ചേർന്ന് ബസ് സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും സജ്ജീകരണങ്ങളുടെ അഭാവം മൂലം ഇവിടെ പ്രവേശിപ്പിക്കാനായില്ല.

ഇതോടെ ബസ് ഒരു പെട്രോൾ പമ്പിൽ കയറ്റി തിരിച്ചശേഷം മുവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ബസ് അതിവേഗത്തിൽ ആശുപത്രിയിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ കെഎസ്ആർടിസി പങ്കുവച്ചു. പ്രസാദിന്റെയും ജുബിന്റെയും അവസരോചിതമായ ഇടപെടൽ മൂലമാണ് യുവതിയെ ആശുപത്രിയിൽ എത്തിക്കാനും തുടർചിത്സ നൽകുവാനും സാധിച്ചതെന്നും ഇരുവരെയും അഭിനന്ദിക്കുന്നതായും വിഡിയോയ്ക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

ആശുപത്രിയിൽ എത്തിയ ഉടൻ തന്നെ വേണ്ട ക്രമീകരണങ്ങൾ ചെയ്തു തന്ന അവിടുത്തെ ജീവനക്കാരോടും മാനേജ്മെന്റിനോടു അവശതയിൽ ആയ യുവതിയെ ആശുപത്രിയിൽ എത്തിക്കാൻ ഒരേ മനസ്സ് കാണിച്ച ബസിലെ യാത്രക്കാർക്കും നന്ദി അറിയിക്കുന്നതായും കെഎസ്ആർടിസി വ്യക്തമാക്കി.

English Summary: KSRTC Bus Took The Passenger Who Felt Unwell To The Hospital

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA