കണ്ണൂർ ∙ ബിജെപിയെക്കുറിച്ചുള്ള പ്രസ്താവനയില്‍ അണുവിട പിന്നോട്ടില്ലെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബാന്ധവമില്ല. ഒരുപക്ഷമേയുള്ളൂ, അത് കര്‍ഷകപക്ഷമാണ്. കര്‍ഷകരുടെ കാര്യം പറയുമ്പോള്‍ ഗോഷ്ടി കാണിച്ചിട്ട് കാര്യമില്ല.
ബിജെപി നേതാക്കള്‍ കണ്ടത് ന്യൂനപക്ഷ വകുപ്പിന്റെ പരിപാടിക്ക് ക്ഷണിക്കാനാണ്. ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ ആരും ന്യായീകരിക്കുന്നില്ല. ഇത്തരം വിഷയം ബിജെപിയുമായല്ല, കേന്ദ്രസര്‍ക്കാരുമായാണ് ചര്‍ച്ച ചെയ്യുകയെന്നും മാര്‍ പാംപ്ലാനി പറഞ്ഞു.
English Summary: Mar Joseph Pamplany on BJP stand