ADVERTISEMENT

കൊല്ലം∙ മനുഷ്യക്കടത്ത് സംഘത്തിന്റെ കെണിയില്‍പ്പെട്ടു കൊല്ലത്ത് പൊലീസിന്റെ പിടിയിലായ ശ്രീലങ്കൻ യുവതി കുഞ്ഞിന് ജന്മം നല്‍കി. ശ്രീലങ്കക്കാരിയായ ശരണ്യ ആണ് പെൺകുട്ടിക്ക് ജന്മം നൽകിയത്. നിയമനടപടി തുടരുന്നതിനാല്‍ ആറു മാസമായി പത്തനാപുരത്തെ ഗാന്ധി ഭവനിലായിരുന്നു താമസം.

മൂന്നാഴ്ച മുന്‍പാണ് പുനലൂര്‍ താലൂക്കാശുപത്രിയിൽ ശരണ്യ കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെ കഴിഞ്ഞ സെപ്റ്റംബറിലാണ് ഭര്‍ത്താവ് ജസിന്തനൊപ്പം ശരണ്യ കൊല്ലത്ത് പൊലീസിന്റെ പിടിയിലായത്. ശ്രീലങ്കയിൽനിന്നു നിയമവിരുദ്ധമായി കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച 15 പേരോടൊപ്പമായിരുന്നു ദമ്പതികള്‍. ജയിലിലായെങ്കിലും ഹൈക്കോടതിയില്‍നിന്നു ജാമ്യം ലഭിച്ചതോടെയാണ് ഗാന്ധിഭവനില്‍ താമസം ആരംഭിച്ചത്.

കോടതി നിര്‍ദേശം വരുന്നതു വരെ ശരണ്യയും കുഞ്ഞ് വികാസിനിയും ഗാന്ധിഭവന്റെ പരിചരണത്തില്‍ സുരക്ഷിതരാണ്. കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ്, പൗരത്വം ഉള്‍പ്പെടെയുളള കാര്യത്തില്‍ കോടതി നടപടികള്‍ പൂര്‍ത്തിയായാലേ വ്യക്തത വരികയുള്ളൂ. അഭയാർഥികളാക്കി മാറ്റുമോ എന്നതിലും ജസിന്തനും ശരണ്യയും കോടതിവിധിക്കായി കാത്തിരിക്കുകയാണ്.

English Summary: Sri Lankan Woman Give Birth to Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com