ADVERTISEMENT

തിരുവനന്തപുരം∙ രാജാജി നഗറില്‍ ദുരിതാവസ്ഥയില്‍ കഴിയുന്ന കുടുംബങ്ങള്‍ക്ക് സഹായ വാഗ്ദാനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. കേന്ദ്രനഗരവികസന മന്ത്രാലയത്തില്‍നിന്നു പരമാവധി സഹായം ലഭ്യമാക്കാമെന്നും ഇതിനായി കോര്‍പറേഷന്റെ സഹകരണം വേണമെന്നും അദ്ദേഹം പറഞ്ഞു. രാജാജി നഗറിലെ ബിജെപി പ്രവര്‍ത്തകരുടെ ക്ഷണം സ്വീകരിച്ചാണ് സുരേഷ് ഗോപി നേരിട്ടെത്തിയത്.

രാജാജി നഗറിലെ 151 കുടുംബങ്ങളാണ് വലിയ ദുരിതത്തില്‍ കഴിയുന്നത്. പ്ലാസ്റ്റ് ഷീറ്റും തകരവും മേല്‍ക്കൂരയാക്കിയ വീടുകളുടെ അവസ്ഥ സുരേഷ് ഗോപി നേരിട്ട് കണ്ടു. കുടുംബങ്ങളുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞു.

മഴക്കാലത്താണ് കൂടുതല്‍ ദുരിതം കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ പദ്ധതിപ്രകാരം ഈ കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കണമെന്ന് രാജാജി നഗറിലെ ബിജെപി പ്രവര്‍ത്തകര്‍ സുരേഷ് ഗോപിയോട് ആവശ്യപ്പെട്ടിരുന്നു. അരമണിക്കൂറിലേറെ രാജാജി നഗറില്‍ ചെലവിട്ട സുരേഷ് ഗോപി കുട്ടികള്‍ക്ക് മധുരം നല്‍കിയാണ് മടങ്ങിയത്.

English Summary: Suresh Gopi Visits Rajaji Nagar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com