ADVERTISEMENT

തിരുവനന്തപുരം∙ പെരുമാതുറയിലെ പതിനേഴുകാരന്‍റെ മരണത്തില്‍ സംശയവുമായി അമ്മയും പൊലീസും. സുഹൃത്തുക്കള്‍ ലഹരി മരുന്ന് നല്‍കിയതാണ് മരണകാരണമെന്ന് അമ്മ റജില പ്രതികരിച്ചപ്പോള്‍ മരണകാരണം ലഹരിമരുന്നിന്‍റെ അമിതഡോസെന്ന് സംശയമെന്ന് പൊലീസും പറഞ്ഞു. 

ചൊവ്വാഴ്ച രാവിലെയാണ് പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ–റജില ദമ്പതികളുടെ മകൻ ഇർഫാൻ മരിച്ചത്. തിങ്കളാഴ്ച രാവിലെ 6ന് രണ്ടു സുഹൃത്തുക്കൾ എത്തുകയും ഇർഫാനെ വീട്ടിൽനിന്ന്  കൊണ്ടുപോകുകയായിരുന്നു. ഏഴുമണിയോടെ ഒരാൾ ഇർഫാനെ വീട്ടിനടുത്ത് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഛർദിക്കുകയും ചെയ്തു. ഉടൻതന്നെ റജില സമീപത്തെ ആശുപത്രിയിലേക്ക് ഇർഫാനെ കൊണ്ടുപോയി. ഏതോ ലഹരി ഉപയോഗിച്ചതായി ഡോക്ടർ റജിലയോട് പറഞ്ഞു. പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രണ്ടു മണിയോടെ ഇർഫാന്റെ ആരോഗ്യനില വഷളാവുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും ഇർഫാൻ മരിച്ചിരുന്നു.

പ്രദേശത്ത് വിദ്യാർഥികൾ വഴി ലഹരിമരുന്ന് കച്ചവടം നടക്കുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല. ഇർഫാൻ ലഹരിവിൽപനയ്ക്ക് ഇറങ്ങിയതായി കണ്ടിട്ടില്ല. പക്ഷേ യുവാവിന്റെ സുഹൃത്തുക്കൾ ലഹരിക്കച്ചടവത്തിന്റെ ഭാഗമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തില്‍ കഠിനംകുളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary: 17 year old boy died in Perumathura

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com