തൊടുപുഴ∙ ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. ശനിയാഴ്ച മുതൽ കാണാതായ പേഴുംകണ്ടം വട്ടമുകളേൽ വിജേഷിന്റെ ഭാര്യ അനുമോളുടെ(വൽസമ്മ, 27) മൃതദേഹമാണ് കട്ടിലിനടിയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. വിജേഷിനെ കാണാനില്ല. ഒരു മകളുണ്ട്.
കാഞ്ചിയാർ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായ അനുമോൾ വെള്ളിയാഴ്ച സ്‌കൂളിൽ എത്തിയിരുന്നു. മകളെ കാണാതായതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ മാതാപിതാക്കളും സഹോദരനുമാണ് അടച്ചിട്ട വീട്ടിൽ മൃതദേഹം കണ്ടെത്തിയത്. പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

English Summary: Dead body of a lady, Valsamma found at home in Idukki Kanchiyar