പെരിന്തല്‍മണ്ണ ∙ വാഹനാപകടത്തില്‍ പരുക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിവൈഎഫ്ഐ വനിതാ നേതാവ് മരിച്ചു. തൃശൂര്‍ കുന്നംകുളം അകതിയൂര്‍ തറമേല്‍ വീട്ടില്‍ അനുഷ (23) ആണ് മരിച്ചത്. ഡിവൈഎഫ്ഐ കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്‍റാണ്. മലപ്പുറം എംസിടി കോളജിലെ നിയമബിരുദ വിദ്യാര്‍ഥിനിയാണ്. കോളജിന് സമീപമായിരുന്നു വാഹനാപകടമുണ്ടായത്.
Read Also: തൂക്കിലേറ്റിയുള്ള വധശിക്ഷ ക്രൂരമോ? ബദൽ മാർഗം പരിഗണിക്കാൻ കേന്ദ്രത്തോട് സുപ്രീംകോടതി
English Summary: DYFI woman leader died in accident at Perinthalmanna, Malappuram