കോഴിക്കോട് ∙ കൂടരഞ്ഞി-കുളിരാമുട്ടി സ്രാമ്പിയിൽ കൃഷിയിടത്തിൽ തീപിടിത്തം. കുരീക്കാട്ടിൽ പൈലി, ഒതയമംഗലത്ത് പ്രമോദ് എന്നിവരുടെ കൃഷിയിടത്തിലാണു തീപിടിത്തമുണ്ടായത്. രണ്ട് ദിവസമെടുത്താണു തീയണച്ചത്. ഫയർഫോഴ്സ് വാഹനം എത്തിച്ചേരാൻ സാധിക്കാത്ത കുന്നിൻ ചെരുവാണ് പ്രദേശം.
Read Also: ഇടുക്കി കാഞ്ചിയാറിൽ യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ
ആദ്യ ദിവസം തീ അണച്ചെങ്കിലും അടുത്തദിവസം ഉച്ചയോടെ തീ പടർന്നു. പിന്നീട് നാട്ടുകാരായ ബോബൻ ഓലിയാങ്കൽ, പ്രമോദ് ഒതയമംഗലത്ത്, ജോൺ കവുങ്ങുംതോട്ടം, സലേഷ് ചാലായിൽ, റെജി ചമ്പക്കുളം, ലിബിൻ വെള്ളച്ചാലിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരുകൂട്ടം ആളുകൾ ചേർന്നാണ് തീ അണച്ചത്. ഏകദേശം 6 എക്കർ സ്ഥലമാണ് കത്തിനശിച്ചത്. നഷ്ടം കണക്കാക്കിയിട്ടില്ല.
English Summary: Fire in farm area at Sambri