ADVERTISEMENT

തിരുവനന്തപുരം∙ ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരവുമായി യുഡിഎഫ്. സര്‍ക്കാരിനെതിരായ സമരം കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനം. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടിയെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം വിലയിരുത്തി. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും യുഡിഎഫ് യോഗം ചേരാനും യുഡിഎഫ് തീരുമാനിച്ചു. 

മേയ് മാസത്തിലാണ് സർക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം. നിയമസഭയ്ക്ക് അകത്ത് കാണിക്കുന്നതുപോലെ പുറത്തുനിന്നുള്ള സമരത്തിനും തീവ്രത വേണമെന്ന അഭിപ്രായമാണ് ഘടകക്ഷികൾക്കുള്ളത്. 

എല്ലാ മാസവും യോഗം എന്ന കാലയളവ് വയ്ക്കാതെ രാഷ്ട്രീയസാഹചര്യത്തിൽ അനിവാര്യമായി വരുമ്പോൾ യോഗം ചേരണമെന്ന് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ പറഞ്ഞു.

Englsih Summary: UDF Government in LDF Government second year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com