ADVERTISEMENT

തിരുവനന്തപുരം∙ പ്രതിപക്ഷത്തിന്‍റേത് വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ചര്‍ച്ചയ്ക്കില്ല എന്നത് സര്‍ക്കാരിന്‍റെ ധിക്കാരപരമായ നിലപാടാണ്. അതിനാലാണ് സഭാ സമ്മേളനം വെട്ടിച്ചുരുക്കേണ്ടി വന്നത്. പതിറ്റാണ്ടുകളായി കേരളത്തിൽ മാറിമാറി വന്ന പ്രതിപക്ഷത്തിന് അടിയന്തര പ്രമേയം അവതരിപ്പിക്കാനുണ്ടായിരുന്ന പ്രത്യേക അവകാശത്തെ കവർന്നെടുക്കാനും പ്രതിപക്ഷത്തെ ദുർബലമാക്കാനുമുള്ള ശ്രമമാണ് സർക്കാരിനെക്കൊണ്ട് തെറ്റായ നടപടികൾ ചെയ്യിച്ചത്.  എന്തു നടക്കണമെന്ന് താന്‍ തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ സമ്മതിക്കില്ലെന്നും വി.ഡി.സതീശന്‍ പറഞ്ഞു.

സഭയിലുണ്ടായ ഒരു വിഷയത്തിൽ വാദികളായ എംഎൽഎമാർക്ക് എതിരായി പത്തു വർഷത്തെ തടവുശിക്ഷ കിട്ടുന്ന ജാമ്യമില്ലാത്ത കേസെടുത്തു. അവരെ അപമാനിക്കാനുള്ള ശ്രമമുണ്ടായി. മന്ത്രിമാരും സ്പീക്കറും ഉൾപ്പെടെയുള്ളവർ നടത്തളത്തിൽ സമരം നടത്തിയവരെ മാറി മാറി അവഹേളിക്കുകയുണ്ടായി. 

നടുത്തളത്തില്‍ സത്യാഗ്രഹം ആദ്യമെന്ന മന്ത്രി എം.ബി.രാജേഷിന്റെ വാദം പ്രതിപക്ഷ നേതാവ് തള്ളി. 1974 ഒക്ടോബർ 21നാണ് സഭയിൽ നടുത്തളത്തിൽ സത്യഗ്രഹമുണ്ടായത്. നടുത്തളത്തില്‍ ആദ്യം സത്യാഗ്രഹം പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഇ.എം.എസ്.നമ്പൂതിരിപ്പാടാണ്. 1975ലും ഒരു രാത്രി മുഴുവൻ എല്ലാ പ്രതിപക്ഷാംഗങ്ങളും ഇഎംഎസിന്റെ നിർദേശപ്രകാരം സഭയിൽ സത്യഗ്രഹമിരുന്നു.  2011ല്‍ ഒക്ടോബറിൽ അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസും നടുത്തളത്തില്‍ സത്യഗ്രഹമിരുന്നു. അതിനാൽ സഭയെ പ്രതിപക്ഷ നേതാവ് അവഹേളിച്ചെന്ന പ്രസ്താവന പിന്‍വലിക്കണം. – സതീശന്‍ പറഞ്ഞു.

അതിനിടെ സഭാ ടിവി സ്പീക്കറുടെ റൂളിങ് ലംഘിച്ചുവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രതിപക്ഷത്തിന്‍റെ ദൃശ്യങ്ങള്‍ കാണിക്കുന്നില്ലെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. ഇത് തുടര്‍ന്നാല്‍ പ്രതിപക്ഷം തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി നല്‍കുമെന്നും സതീശന്‍ പറഞ്ഞു.

English Summary: VD Satheesan against Kerala government, Kerala Assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com