ADVERTISEMENT

പട്ന∙ പ്രതിപക്ഷ കക്ഷികൾക്കിടയിൽ പ്രത്യയശാസ്ത്ര പൊരുത്തമുണ്ടായില്ലെങ്കിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയില്ലെന്നു തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ എതിർക്കാൻ പര്യാപ്തമാകണം പ്രതിപക്ഷത്തിന്റെ പ്രത്യയശാസ്ത്രം. ഗാന്ധിയൻ, സോഷ്യലിസ്റ്റ്, കമ്യൂണിസ്റ്റ്, അംബേദ്കറിസ്റ്റ് കക്ഷികൾക്കിടയിൽ പ്രത്യയശാസ്ത്ര പൊരുത്തമുണ്ടാക്കുകയെന്നതാണ് പ്രതിപക്ഷം നേരിടുന്ന വെല്ലുവിളി.

ഹിന്ദുത്വവും ദേശീയതയും ക്ഷേമരാഷ്ട്രവാദവുമാണു ബിജെപിയുടെ പ്രത്യയശാസ്ത്ര കരുത്ത്. ഇതിൽ രണ്ടു കാര്യങ്ങളിലെങ്കിലും ബിജെപിക്കു വെല്ലുവിളി ഉയർത്താതെ പ്രതിപക്ഷത്തിനു വിജയിക്കാനാകില്ല.

പ്രതിപക്ഷ കക്ഷികൾ സ്വന്തം പ്രത്യയശാസ്ത്രങ്ങളെ അന്ധമായി പിന്തുടർന്നാൽ ബിജെപിക്കെതിരെ യോജിച്ച പോരാട്ടം അസാധ്യമാണ്. പാർട്ടികളും നേതാക്കളും തമ്മിലുള്ള ഐക്യമല്ല പ്രത്യയശാസ്ത്ര ഏകോപനമാണ് ആവശ്യം. നേതാക്കൾ ഒരുമിച്ചു ഭക്ഷണം കഴിച്ചതു കൊണ്ടോ ചായ കുടിച്ചതു കൊണ്ടോ പ്രതിപക്ഷ ഐക്യമുണ്ടാകില്ലെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.

English Summary: Without ‘ideological alignment’, BJP cannot be defeated: Prashant Kishor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com