‘80,000 പൊലീസുകാർ എന്താണ് ചെയ്യുന്നത്?’: അമൃത്‌പാലിനെ പിടിക്കാത്തതിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം

amritpal-singh-3
അമൃത്‌പാൽ സിങ്. ചിത്രം: twitter/BellamSwathi
SHARE

ചണ്ഡിഗഡ്∙ ഖലിസ്ഥാൻ അനുകൂലിയും ‘വാരിസ് പഞ്ചാബ് ദേ’ നേതാവുമായ അമൃത്പാൽ സിങ്ങിനെ പിടികൂടാൻ സാധിക്കാത്തതിൽ പഞ്ചാബ് പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി. ‘‘നിങ്ങൾക്ക് 80,000 പൊലീസുകാരുണ്ട്. അവർ എന്താണ് ചെയ്യുന്നത്. അമൃതപാൽ സിങ് എങ്ങനെ രക്ഷപ്പെട്ടു?’’– ഹൈക്കോടതി ചോദിച്ചു.

ഇത് ഇന്റലിജൻസ് വീഴ്ചയാണെന്നും കോടതി അഭിപ്രായപ്പെട്ടു. അമൃത്പാലിനെ പിടികൂടാനുള്ള പൊലീസ് നടപടികളുടെ തൽസ്ഥിതി അറിയിക്കണമെന്നും കോടതി നിർദേശിച്ചു. അമൃത്പാൽ സിങ്ങിനെതിരെ ശക്തമായ നടപടി ആരംഭിച്ചതായും 120 അനുയായികളെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതായും പഞ്ചാബ് പൊലീസ് കോടതിയെ അറിയിച്ചു.

അമൃത്പാൽ സിങ്ങിനെതിരെ ദേശീയ സുരക്ഷാ നിയമം (എൻഎസ്എ) ചുമത്തിയതായി പഞ്ചാബ് അഡ്വക്കറ്റ് ജനറൽ വിനോദ് ഘായി ഹൈക്കോടതിയിൽ അറിയിച്ചു. അസമിലെ ദിബ്രുഗഡിലെ ജയിലിൽ എത്തിച്ച അമൃത്പാലിന്റെ നാല് അനുയായികളായ ഗുർമീത് സിങ് ബുക്കൻവാല, ബസന്ത് സിങ്, ഭഗവന്ത് സിങ്, ദൽജിത് സിങ് എന്നിവർക്കെതിരെയും എൻഎഎ പ്രകാരം കേസെടുത്തു.

അനിഷ്ട സംഭവങ്ങളൊഴിവാക്കാൻ പഞ്ചാബിൽ മൂവായിരത്തോളം അർധസേനാംഗങ്ങൾ നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർനെറ്റ്, എസ്എംഎസ് വിലക്ക് നാളെ ഉച്ചവരെ നീട്ടി. അമൃത്പാലിനെ പാക്ക് ചാരസംഘടന സഹായിച്ചതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നു പഞ്ചാബ് പൊലീസ് ഐജി: സുഖ്ചെയ്ൻ സിങ് ഗിൽ പറഞ്ഞു. ശനിയാഴ്ച ജലന്തറിൽ പൊലീസിനെ വെട്ടിച്ചു കടന്നുകളയാൻ ഉപയോഗിച്ച ആഡംബര എസ്‌യുവി, അമൃത്പാലിനു പഞ്ചാബിലെ ലഹരിമരുന്നു മാഫിയ നേതാവ് സമ്മാനിച്ചതാണെന്നു കണ്ടെത്തിയിട്ടുണ്ട്.

English Summary: "What Were 80,000 Cops Doing?": Court Slams Punjab Over Amritpal Singh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

മോദി മോടി പിടിപ്പിച്ച പുതിയ പാർലമെന്റിൽ

MORE VIDEOS
FROM ONMANORAMA