ADVERTISEMENT

പാലക്കാട് ∙ കൽമണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന കേസിൽ വഴിത്തിരിവ്. കടുത്ത സാമ്പത്തിക ബാധ്യത മറികടക്കാൻ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയുടെ വീട്ടിൽതന്നെ കവർച്ച നടത്താനുള്ള ജീവനക്കാരന്റെ ബുദ്ധിയാണ് പിന്നിലെന്ന് പൊലീസ് പറയുന്നു.

സ്വർണവും പണവും നഷ്ടപ്പെട്ട അൻസാരിയുടെ മരുന്നുകടയിലെ ജീവനക്കാരൻ തൗഫീകിന് തോന്നിയ അതിബുദ്ധിയാണ് മൂന്ന് മാസത്തെ നിരീക്ഷണത്തിനൊടുവിലുള്ള കവർച്ച യാഥാർഥ്യമായത്. പുതുനഗരം സ്വദേശിയായ ക്വട്ടേഷൻ നേതാവാണ് തൗഫീകിന്റെയും സുഹൃത്തുക്കളുടെയും നിർദേശം നടപ്പാക്കിയത്. കേസിൽ ഇതുവരെ ഏഴുപേരെ അറസ്റ്റ് ചെയ്തതായി കസബ പൊലീസ് അറിയിച്ചു.

English Summary: Culprits arrested in theft case at Palakkad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com