ADVERTISEMENT

മൂന്നാർ ∙ നാട്ടിലാകെ ഭീതിവിതച്ച കാട്ടാന അരിക്കൊമ്പനെ പിടിക്കാനുള്ള ദൗത്യസംഘത്തിലെ രണ്ടാമത്തെ കുങ്കിയാനയും ചിന്നക്കനാലിലെത്തി. ചൊവ്വാഴ്ച വൈകിട്ട് വയനാട്ടിൽനിന്ന് പുറപ്പെട്ട സൂര്യൻ എന്ന് പേരുള്ള ആനയാണ് ചിന്നക്കനാലിൽ എത്തിയത്. തന്നെ മയക്കുവെടി വയ്ക്കാൻ വനംവകുപ്പ് പദ്ധതി ഇട്ടതൊന്നും അറിയാതെ കാടുംകുന്നും കയറിയിറങ്ങുകയാണ് അരിക്കൊമ്പൻ.

Read Also: ഭാര്യ ഇറങ്ങിപ്പോയെന്ന് പരാതി; കട്ടിലിനടിയിൽ ദുർഗന്ധം, പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക്...

ചിന്നക്കനാലിനു സമീപത്തെ പെരിയകനാൽ എസ്റ്റേറ്റിലാണു ചൊവ്വാഴ്ച വൈകിട്ട് വരെ ആന റോന്തുചുറ്റിയത്. കുറച്ച് ദിവസമായി ഏതാനും പിടിയാനകളുടെയും കുഞ്ഞുങ്ങളുടെയും കൂടെയാണ് കൊമ്പന്റെ സഹവാസം. പിടികൂടാൻ വനം വകുപ്പ് ഉന്നമിട്ടതിനാൽ സദാസമയവും ആർആർടിയുടെ നിരീക്ഷണ വലയത്തിലാണ് കൊമ്പൻ. ഒരാഴ്ചയായി അരിക്കൊമ്പൻ പെരിയ കനാൽ എസ്റ്റേറ്റിലാണു തമ്പടിച്ചിരിക്കുന്നത്. എസ്റ്റേറ്റിൽനിന്ന് ഇറങ്ങി വന്നാൽ മാത്രമേ ഒരുക്കിവച്ച കെണിയിൽ കുടുക്കാനാകൂ.

English Summary: Kumki Elephant Surya has arrived in Idukki for Operation Arikomban

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com