ADVERTISEMENT

ന്യൂഡൽഹി∙ ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സുപ്രീം കോടതി കൊളീജിയം. ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്ത പേരുകള്‍ പോലും അംഗീകരിക്കാതെ പിടിച്ചുവച്ചിരിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കൊളീജിയം വ്യക്തമാക്കി. അഞ്ച് ജില്ലാ ജഡ്ജിമാരെ മദ്രാസ് ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്ത് പുറപ്പെടുവിച്ച പ്രമേയത്തിലാണ് കൊളീജിയത്തിന്‍റെ വിമര്‍ശനം.

മദ്രാസ് ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ ആര്‍.ജോണ്‍ സത്യന്‍റെ പേര് വീണ്ടും ശുപാര്‍ശ ചെയ്തിട്ടും അംഗീകാരം നല്‍കാത്തത് പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആശങ്കപ്പെടുത്തുന്ന നടപടിയാണ്. ശുപാര്‍ശ ചെയ്ത പേരുകള്‍ ദീര്‍ഘകാലം പിടിച്ചുവയ്ക്കുന്നതിലൂടെ സീനിയോരിറ്റി നഷ്ടം സംഭവിക്കുമെന്നും പ്രമേയത്തില്‍ പറയുന്നു.

English Summary: Supreme Court Collegium against Center on Madras High Court judge appointment delay

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com