കൊച്ചി∙ അന്തരിച്ച മുൻ അഡ്വക്കറ്റ് ജനറലും മുതിർന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണിക്ക് യാത്രാ മൊഴി. സഹപ്രവർത്തകരെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളജിനു കുടുംബം വിട്ടുനൽകി. ഏറെ നാളായി രോഗബാധിതനായിരുന്ന അദ്ദേഹം ചൊവ്വാഴ്ചയാണ് അന്തരിച്ചത്.
വിവിധ മേഖലകളിൽ നിന്നുള്ളവർ ആദരാഞ്ജലി അർപ്പിക്കാൻ എത്തി. കൊച്ചിയിലെ വസതിയിൽ രാവിലെ 8ന് സംസ്ഥാന ബഹുമതികൾക്ക് ശേഷം മൃതദേഹം ഹൈക്കോടതിയുടെ സെൻട്രൽ പോർട്ടിക്കോയിൽ പൊതുദർശനത്തിന് വച്ചു. ആദ്യമായാണ് കോടതി അങ്കണം ഇത്തരത്തിൽ ആദരവിന് വേദിയൊരുക്കിയത്. ചീഫ് ജസ്റ്റിസ് എസ്.മണികുമാർ അടക്കം ആദരാഞ്ജലി അർപ്പിച്ചു.
ഹൈക്കോടതിയിലെ പൊതുദർശനത്തിനു ശേഷമാണ് മൃതദേഹം കുടുംബാംഗങ്ങൾ കളമശേരി മെഡിക്കൽ കോളജിന് വിട്ടുനൽകി കൊണ്ടുള്ള രേഖകൾ സൂപ്രണ്ട് ഗണേശ് മോഹന് കൈമാറിയത്.
Content Highlight: Former Advocate General KP Dandapani Cremation