ADVERTISEMENT

വാഷിങ്ടൻ∙ ഇന്ത്യൻ വ്യവസായി ഗൗതം അദാനിക്കെതിരായ വിവാദ വെളിപ്പെടുത്തലുകൾക്കു പിന്നാലെ അടുത്ത കുരുക്കുമായി യുഎസ് ഫൊറൻസിക് ഫിനാൻഷ്യൽ‌ റിസർച് സ്ഥാപനമായ ഹിൻഡൻബർഗ്. പേയ്മെന്റ് സംവിധാനമായ ‘ബ്ലോക്ക്’ ഉപഭോക്താക്കളുടെ എണ്ണം പെരുപ്പിച്ചു കാട്ടിയെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് നടന്നത് 82,000 കോടി രൂപയുടെ തട്ടിപ്പെന്നാണ് വ്യാഴാഴ്ച പുറത്തുവന്ന റിപ്പോർട്ടിൽ പറുന്നത്. ട്വിറ്റർ മുൻ സിഇഒ ജാക് ഡോർസിയാണ് ബ്ലോക്കിന്റെ സ്ഥാപകൻ. ഇതിന്റെ 40% മുതൽ 70% വരെ ഉപഭോക്താക്കൾ വ്യാജമെന്നാണ് ഹിൻഡൻബർഗിന്റെ കണ്ടെത്തൽ. റിപ്പോർട്ട് പുറത്തുവന്നതോടെ ബ്ലോക്ക് ഓഹരികളുടെ മൂല്യം 20% ഇടിഞ്ഞു.

ജനുവരിയിലാണ് അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നത്. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നായിരുന്നു ഹിൻഡൻബർഗ് റിസർച്ചിന്‍റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുംബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തിയിരുന്നു. 12,000 കോടി ഡോളർ ആസ്തിയുള്ള ഗ്രൂപ്പ് ഇതിൽ 10,000 കോടി ഡോളറിലേറെ നേടിയത് ഇത്തരം കള്ളത്തരത്തിലൂടെയാണെന്നും 2 വർഷമെടുത്തു തയാറാക്കിയെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

വിപണിയിലെ മനുഷ്യനിർമിത ദുരന്തങ്ങളും തെറ്റായ പ്രവണതകളും പുറത്തുകൊണ്ടുവരികയെന്ന ലക്ഷ്യം പ്രഖ്യാപിച്ചുകൊണ്ടാണ് 2017ൽ നഥാൻ ആൻഡേഴ്സൻ (38) എന്ന ഇന്റർനാഷനൽ ബിസിനസ് മാനേജ്മെന്റ് ബിരുദധാരി ഹിൻഡൻബർഗ് റിസർച്ചിനു തുടക്കമിട്ടത്. ‘ആക്ടിവിസ്റ്റ് ഷോർട്‌സെല്ലിങ്’ എന്നാണ് ഇവരുടെ പ്രവർത്തന രീതിയെ വിളിക്കുന്നത്.

English Summary: Hindenburg's next target is Block, ex-Twitter CEO Jack Dorsey-led payments firm

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com