ADVERTISEMENT

കോയമ്പത്തൂർ∙ തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ജില്ലാ കോടതി വളപ്പിൽ ഭാര്യയ്ക്കുനേരെ യുവാവിന്റെ ആസിഡ് ആക്രമണം. യുവതിക്കൊപ്പം രണ്ടു അഭിഭാഷകർക്കുകൂടി പരുക്കേറ്റു. ഭർത്താവ് ശിവകുമാറിനെ ഒരു സംഘം അഭിഭാഷകർ പിടിച്ചുകെട്ടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

Read also: അനുമോളുടെ മൃതദേഹം പുതപ്പിനുള്ളിൽ 3 ദിവസം; അവസാന സന്ദേശം മസ്ക്കത്തിലേക്ക്

ഒരു കേസിന്റെ വാദം കേൾക്കാനായിരുന്നു കവിത ഇന്നു കോടതിയിൽ എത്തിയത്. കവിതയെയും പരുക്കേറ്റവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിന്റെ കാരണം എന്തെന്ന് ആദ്യഘട്ടത്തിൽ വെളിപ്പെട്ടിട്ടില്ല. പൊലീസ് അന്വേഷണം നടത്തുന്നു.

English Summary: Man Throws Acid At Wife Inside Tamil Nadu Court Complex: Cops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com