ADVERTISEMENT

ന്യൂഡൽഹി∙ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. ഡൽഹി 6 മൗലാന ആസാദ് റോഡിലുള്ള ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. കേരളത്തിന്റെയും രാജ്യത്തിന്റെയും വികസനം ഇരുവരും ചർച്ച ചെയ്തു. 

കേരളത്തിന്റെ ഉയർന്ന സാമൂഹിക വികസന സൂചികയെ ഉപരാഷ്ട്രപതി അഭിനന്ദിച്ചു. ഇത് അഭിമാനകരമായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം സന്ദർശിക്കുന്നതിന് ഉപരാഷ്ട്രപതിയെ മുഖ്യമന്ത്രി ക്ഷണിച്ചു. സൈനിക സ്കൂളിലെ പഠന കാലത്തെ പ്രിൻസിപ്പളും അധ്യാപകരും കേരളത്തിൽ നിന്നാണെന്നും താമസിയാതെ കേരളം സന്ദർശിക്കുമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

ഉപരാഷ്ടപതിയെ പൊന്നാട അണിയിച്ച മുഖ്യമന്ത്രി, തെയ്യത്തിന്റെ ഒറ്റത്തടി ശിൽപവും സമ്മാനമായി നൽകി. ഇരുവരും ഒരുമിച്ച് പ്രഭാത ഭക്ഷണം കഴിച്ചു. ഉപരാഷ്ട്രപതിയായി ജഗ്ദീപ് ധൻകർ ചുമതലയേറ്റ ശേഷം മുഖ്യമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, കേരള ഹൗസ് റസിഡന്റ് കമ്മിഷണർ സൗരഭ് ജെയിൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

English Summary: CM Pinarayi Vijayan met Vice President Jagdeep Dhankhar 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com