ADVERTISEMENT

ന്യൂഡൽഹി∙ ‘മോദി’ പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ എംപി സ്ഥാനത്തു നിന്നുള്ള അയോഗ്യതാ ഭീഷണിക്കിടെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റ് മന്ദിരത്തിൽ. അയോഗ്യത സംബന്ധിച്ച് സ്പീക്കറുടെ നിർദേശപ്രകാരം ലോക്സഭാ സെക്രട്ടേറിയറ്റിന്റെ തീരുമാനം വരാത്തിടത്തോളം കാലം എംപി എന്ന പദവിയിൽ അദ്ദേഹം സാങ്കേതികമായി തുടരുന്നുണ്ട്.

സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് േകാടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനാൽ രാഹുൽ ഗാന്ധി പാർലമെന്റ് നടപടികളിൽ പങ്കെടുക്കില്ലെന്നും അപ്പീലുമായി മേൽക്കോടതികളെ സമീപിക്കുമെന്നായിരുന്നു കോൺഗ്രസ് വൃത്തങ്ങൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.

രാഹുൽ പാർലമെന്റിൽ എത്തിയെങ്കിലും ലോക്സഭയിലേക്ക് പ്രവേശിക്കുന്നതിനു മുൻപ് സഭാ നടപടികൾ നിർത്തിവച്ചിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടിയതിനെ തുടർന്നാണ് ലോക്സഭ 12 മണിവരെ നിർത്തിവച്ചത്.

English Summary: Day After Conviction In Defamation Case, Rahul Gandhi Visits Parliament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com