ADVERTISEMENT

കണ്ണൂർ ∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അപകീർത്തിക്കേസിൽ കോടതി തടവുശിക്ഷ വിധിച്ച സംഭവത്തിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാഷ്ട്രീയ പകപോക്കലിന് കോടതികളെയും നീതിന്യായ വ്യവസ്ഥയെയും കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യാൻ പാടില്ലെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. വിധിയും പശ്ചാത്തലവും പരിശോധിക്കുമ്പോൾ ഒട്ടേറെ സംശയങ്ങൾ ഉയരും. ഇത്തരമൊരു വിധി ജനങ്ങൾ അംഗീകരിക്കില്ലെന്നും ജയരാജൻ പറഞ്ഞു.

Read Also: പറന്നുയർന്ന ഗ്ലൈഡർ വീട്ടിൽ ഇടിച്ചുകയറി; പൈലറ്റും 14കാരനും ഗുരുതരാവസ്ഥയിൽ- വിഡിയോ

ഇന്ത്യൻ പാർലമെന്റിൽ എത്തേണ്ട പ്രമുഖനായ കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. അത്തരമൊരു നേതാവിനോട് കാണിക്കേണ്ട സാമാന്യ നീതിയല്ല ബിജെപി സർക്കാരിൽനിന്നും ഉണ്ടായിട്ടുള്ളത്. ഈ വിധിയും പശ്ചാത്തലവും അന്വേഷിക്കുമ്പോൾ ഒട്ടനവധി സംശയങ്ങളാണ് ജനങ്ങൾക്കുള്ളത്. രാഷ്ട്രീയ പകപോക്കലിനും അഭിപ്രായ വ്യത്യാസങ്ങൾക്കും കോടതിയെയോ നീതിന്യായ വ്യവസ്ഥയെയോ ഭരണരംഗത്തെയോ ദുരുപയോഗം ചെയ്യരുത്. കോടതിയും ഇക്കാര്യം നിരീക്ഷിക്കുമെന്ന് കരുതുന്നുവെന്ന് ജയരാജൻ വ്യക്തമാക്കി.

പണ്ട്, രാഷ്ട്രീയനേതാക്കൾ രണ്ടു ചേരിയിലാണെങ്കിൽ പോലും അവരെല്ലാം പരസ്പര ബഹുമാനവും സാഹോദര്യവും വച്ചുപുലർത്തിയിരുന്നു. പാർലമെന്റിനകത്ത് രണ്ടുവശത്തു നിന്ന് പോരാടിക്കൊണ്ടിരുന്നവർ പാർലമെന്റിന് പുറത്തുവന്നാൽ സൗഹൃദത്തോടെ പെരുമാറുന്നു. അതിന് ഇന്ന് കോട്ടംതട്ടിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയത്തിന് ഒരു അവമതിപ്പ് ഉണ്ടാക്കാൻ പല സംഭവങ്ങളും ഇടയാക്കുന്നുണ്ട്. അതുകൊണ്ട് അത്തരം കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടവരെല്ലാം ശ്രദ്ധിച്ച് കൈകാര്യം ചെയ്യണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി എന്ന പേരിനെക്കുറിച്ചു നടത്തിയ പരാമർശത്തിൽ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രാഹുൽ ഗാന്ധിയെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചിരുന്നു. ഐപിസി 499, 500 വകുപ്പുകള്‍ പ്രകാരം രാഹുല്‍ കുറ്റക്കാരനാണെന്നു കോടതി വിധിച്ചിരുന്നു. തുടര്‍ന്ന് ജാമ്യം അനുവദിച്ച കോടതി അപ്പീല്‍ നല്‍കാന്‍ 30 ദിവസത്തേക്ക് ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിക്കുകയും ചെയ്തു.

English Summary: E.P.Jayarajan support Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com