ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ അന്തരിച്ചു; 2005ൽ ‘പരിണീത’യിലൂടെ തുടക്കം

Pradeep Sarkar | Photo: Twitter, @ashokepandit
പ്രദീപ് സർക്കാർ (Photo: Twitter, @ashokepandit)
SHARE

മുംബൈ∙ പ്രശസ്ത ബോളിവുഡ് സംവിധായകൻ പ്രദീപ് സർക്കാർ (67) അന്തരിച്ചു. സംവിധായകൻ ഹൻസൽ മേത്തയാണ് വിയോഗ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. അജയ് ദേവ്ഗൺ, മനോജ് ബാജ്‌പേയ് തുടങ്ങി നിരവധി പേർ അനുശോചനം അറിയിച്ചു.

സിനിമാ മേഖലയിലേക്കു കടക്കുന്നതിനു മുൻപ് പ്രദീപ് സർക്കാർ നിരവധി സംഗീത വിഡിയോകളും പരസ്യങ്ങളും സംവിധാനം ചെയ്തിരുന്നു. 2005-ൽ പരിണീത എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ലഗാ ചുനരി മേ ദാഗ്, ലഫംഗേ പരിന്ദേ, മർദാനി, ഹെലികോപ്റ്റർ ഈല തുടങ്ങിയവയാണ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങൾ.

കോൾഡ് ലസ്സി ഔർ ചിക്കൻ മസാല, അറേഞ്ച്ഡ് മാര്യേജ് ആൻഡ് ഫോർബിഡൻ ലവ്, ദുരംഗ തുടങ്ങിയ നിരവധി വെബ് സീരീസുകളും സംവിധാനം ചെയ്തിട്ടുണ്ട്.

English Summary: Filmmaker Pradeep Sarkar passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS