വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിനെ ആക്രമിച്ചു; കൈകാലുകൾ ഒടിഞ്ഞു, തലയിലും മുറിവ്

vishak-clt-attack-24
ആക്രമണത്തിൽ പരുക്കേറ്റ വിശാഖ്
SHARE

കോഴിക്കോട്∙ നാദാപുരത്ത് വനിതാ സുഹൃത്തിന്റെ വീട്ടിലെത്തിയ യുവാവിന് സദാചാര ഗുണ്ടകളുടെ ആക്രമണം. കൂത്തുപറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖിനെയാണ് പത്തോളം പേർ ചേർന്ന് മർദിച്ചത്. കൈകാലുകൾ ഒടിയുകയും തലയിൽ ആഴത്തിൽ പരുക്കേൽക്കുകയും ചെയ്ത യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Read Also: മൈസൂരുവിൽ മലയാളി യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; സുഹൃത്ത് കസ്റ്റഡിയിൽ

നാദാപുരം–പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്കു സമീപം വെള്ളിയാഴ്ച പുലർച്ചെ ഒന്നിനാണ് ആക്രമണമുണ്ടായത്. വിശാഖ് യുവതിയുടെ വീട്ടിലെത്തിയ വിവരം ആരോ ഫോണിൽ വിളിച്ചറിയിച്ചതിനു പിന്നാലെയാണ് അക്രമികൾ എത്തിയതെന്ന് സംശയിക്കുന്നു. യുവതിയും മക്കളും നോക്കിനിൽക്കെയായിരുന്നു ആക്രമണം.

ഇരുമ്പ് ദണ്ഡുകളും ഹോളോബ്രിക്സ് കട്ടകളും ഉപയോഗിച്ചാണ് തന്നെ അക്രമിച്ചതെന്ന് യുവാവ് പറഞ്ഞു. അക്രമികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്. 

English Summary: Man attacked in Nadapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS