തിരുവനന്തപുരം∙ വിമാനത്തിനുള്ളിൽ യുവാവ് സഹയാത്രികയോട് മോശമായി പെരുമാറിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നാവായിക്കുളം സ്വദേശി രതീഷിനെതിരെ വലിയതുറ പൊലീസാണ് സ്വമേധയാ കേസെടുത്തത്.
മദ്യ ലഹരിയിൽ ആയിരുന്ന രതീഷ് കൊല്ലം സ്വദേശിയായ യാത്രക്കാരിയോടാണ് മോശമായി പെരുമാറിയത്. പിന്നാലെ യാത്രക്കാരിയുടെ ഭർത്താവ് യുവാവിനെ മർദിച്ചു. ഇരുകൂട്ടരും പരാതിയില്ലെന്ന് പൊലീസിനെ അറിയിച്ചെങ്കിലും സ്വമേധയാ കേസെടുക്കുകയായിരുന്നു.
English Summary: Misconduct in flight at Trivandrum; Police register case