ADVERTISEMENT

സോൾ∙ ആണവായുധ ശേഷിയുള്ള, വെള്ളത്തിനടിയിലൂടെ പോകുന്ന ‍ഡ്രോൺ പരീക്ഷണം നടത്തിയെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ഇതുപയോഗിച്ച് റേഡിയോ ആക്ടീവ് സൂനാമി സൃഷ്ടിക്കാൻ കഴിയുമെന്നാണ് അവരുടെ അവകാശവാദം. ഇങ്ങനെ സൃഷ്ടിക്കുന്ന സൂനാമിക്ക് നാവിക സേനാ സംഘങ്ങളെയും തുറമുഖങ്ങളെയും തകർക്കാൻ കഴിയുമെന്നും ഉത്തരകൊറിയ അവകാശപ്പെടുന്നു. എന്നാൽ, ഉത്തര കൊറിയ അവകാശപ്പെടുന്നതുപോലെ ഡ്രോൺ ഭീഷണിയാണെന്ന് കരുതുന്നില്ലെങ്കിലും രാജ്യം ആണവ ഭീഷണിയുയർത്തുന്നുവെന്ന വാദത്തെ സാധൂകരിക്കുന്നതാണ് പുതിയ പരീക്ഷണമെന്നാണ് വിദഗ്ധരുടെ നിലപാട്.

തീരത്തുനിന്നോ കപ്പലുകളിൽനിന്നോ വിക്ഷേപിക്കാവുന്ന തരത്തിലുള്ള ഡ്രോണാണ് ഇതെന്ന് ഉത്തര കൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി (കെസിഎൻഎ) റിപ്പോർട്ട് ചെയ്തു. ഹെയിൽ എന്നാണ് ഡ്രോണിന്റെ പേര്. സൂനാമി എന്നാണ് ഈ കൊറിയൻ പദത്തിന്റെ അർഥം. പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ എത്തിയിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

കൊറിയൻ ഉപഭൂഖണ്ഡത്തിനടുത്ത് യുദ്ധക്കപ്പൽ സംഘത്തെ വിന്യസിക്കാനും മറ്റും യുഎസ് തയാറെടുക്കുന്നതിനിടെയാണ് ഉത്തര കൊറിയയുടെ പരീക്ഷണം. ഉത്തര കൊറിയ നടത്തുന്ന ആയുധ പരീക്ഷണങ്ങളും യുഎസ് – ദക്ഷിണ കൊറിയ നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങളും മേഖലയിലെ സൈനിക സംഘർഷം വർധിപ്പിച്ചിട്ടുണ്ട്.

English Summary: North Korea claims ''radioactive tsunami'' weapon test

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com