ADVERTISEMENT

ന്യൂഡൽഹി∙ രാഹുൽ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വത്തിന് അയോഗ്യത കൽപ്പിച്ചു കൊണ്ടുള്ള ഉത്തരവ് നിയമത്തിന്റെ വിജയമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. 

2 ജി മുതൽ അഗസ്റ്റ വെസ്റ്റ്‌ലാൻഡ് വരെയുള്ള ഏറ്റവും ഹീനമായ അഴിമതികൾക്ക് നേതൃത്വം നൽകുകയും തങ്ങൾ നിയമത്തിന് അതീതരാണെന്ന് എല്ലായ്‌പ്പോഴും വിശ്വസിക്കുകയും ചെയ്ത ഒരു പാർട്ടിയും കുടുംബവും ഒടുവിൽ പിന്നാക്ക സമുദായത്തിനെതിരായ അപകീർത്തിക്കേസിൽ ശിക്ഷ ലഭിച്ചു എന്നത് ആശ്ചര്യകരമാണ്. ഒരുപക്ഷേ കൂടുതൽ വരാനിരിക്കുന്നതെയുള്ളൂ  

രാഹുൽ  ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതികരിക്കുന്ന ഇടതു നേതാക്കളെയും  അദ്ദേഹം പരിഹസിച്ചു. കോടതി ശിക്ഷിച്ചതിന് ശേഷവും എല്ലാ ഹീനമായ ശ്രമങ്ങൾക്കും  രാഹുലിന്റെ സഖ്യകക്ഷിയായ സിപിഎമ്മിന്റെ പതിവ് ഇരവാദം  ഇവിടെയും അവർ ആവർത്തിക്കുന്നു എന്നാണ് രാജ്യസഭാ എംപി ജോൺ  ബ്രിട്ടാസിന്റെ ട്വീറ്റിന് മറുപടിയായി രാജീവ് ചന്ദ്രശേഖർ ട്വീറ്റ്  ചെയ്തത്.  

 

English Summary: Rajeev Chandrasekhar on Rahul Gandhi's disqualification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com