മുംബൈ ∙ മഹാരാഷ്ട്രയിൽ ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മുംബൈ വിരാറിലെ 22, 25 വയസുള്ള രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാൽഗർ ജില്ലയിൽ ബുധനാഴ്ചയാണ് സംഭവം.
പെൺകുട്ടി (പ്രായം വെളിപ്പെടുത്തിയിട്ടില്ല) ആൺസുഹൃത്തിനൊപ്പം നടക്കുന്നത് യുവാക്കൾ കാണുകയും ഇരുവരെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് യുവാവും പ്രതികളും തമ്മിൽ വാക്കേറ്റമുണ്ടായി. തർക്കം മൂത്തതോടെ യുവാവ് ഒഴിഞ്ഞ ബീയർകുപ്പിയുമായി പ്രതികളെ ആക്രമിച്ചു. ഇതിൽ പ്രകോപിതരായ പ്രതികൾ യുവാവിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ടു.പിന്നീട് പെൺകുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെൺകുട്ടിയുടെ പഴ്സ് പ്രതികൾ കത്തിച്ചതായും പൊലീസ് വ്യക്തമാക്കി.
പ്രതികളിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു. മണിക്കൂറുകൾക്കു ശേഷം പൊലീസ് എത്തിയാണ് ആൺസുഹൃത്തിനെ മോചിപ്പിച്ചത്. പ്രതികളെ മാർച്ച് 27 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
English Summary: Girl Allegedly Gang-Raped, Boyfriend Tied To Tree In Maharashtra