ADVERTISEMENT

തിരുവനന്തപുരം ∙ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം പുതുക്കി കേന്ദ്ര സർക്കാർ. കേരളത്തിൽ 22 രൂപയാണു കൂട്ടിയത്. തൊഴിലുറപ്പ് കൂലി വർധിപ്പിച്ച നരേന്ദ്ര മോദി സർക്കാരിനെ അഭിനന്ദിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 333 രൂപയായി കൂലി ഉയർത്തിയത് മോദി സർക്കാരിന് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിവാണ്. 

Read also: ‘മാലെഗാവ് സ്‌ഫോടനക്കേസ് പ്രതി പ്രജ്ഞ ഇപ്പോഴും എംപി; ഇതോ അച്ഛേ ദിന്‍?’: സ്വര

തൊഴിലുറപ്പ് പദ്ധതിയെ കുറിച്ച് സംസ്ഥാനത്ത് സിപിഎമ്മും കോൺഗ്രസും നടത്തുന്ന വ്യാജപ്രചാരണങ്ങളുടെ മുനയൊടിക്കുന്നതാണ് കേന്ദ്ര നടപടി. പാവപ്പെട്ടവരുടെ കൂടെയാണ് കേന്ദ്രത്തിലെ എൻഡിഎ സർക്കാരെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതാണിത്. സംസ്ഥാന സർക്കാരും കേന്ദ്രത്തെ മാതൃകയാക്കണമെന്ന് സുരേന്ദ്രൻ ആവശ്യപ്പെട്ടു.

English Summary: K Surendran praises Central govt for increasing salary of Mahatma Gandhi National Rural Employment workers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com