തിരുവനന്തപുരം ∙ കോഴിക്കോട് കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതിയെ കൂടെ താമസിപ്പിച്ച് പീഡിപ്പിച്ച കേസില്‍ റഷ്യന്‍ യുവതിക്ക് വനിതാ കമ്മിഷന്‍ നിയമസഹായം ഒരുക്കുമെന്ന് അധ്യക്ഷ പി.സതീദേവി. യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് കോഴിക്കോട് സ്വദേശിനിയായ ദ്വിഭാഷിയുടെ സേവനവും വനിതാ കമ്മിഷന്‍ ഏര്‍പ്പാടാക്കി. വനിതാ കമ്മിഷന്‍ നേരത്തേതന്നെ സ്വമേധയാ കേസ് എടുത്ത് കോഴിക്കോട് റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു.
Read also: ‘എന്തു വൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രി; രാഹുൽ ഇത്രയും കഠിനമായി പറഞ്ഞില്ല, എന്നെ ശിക്ഷിക്കട്ടെ’
പ്രതി അഖിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്യുമ്പോൾ റഷ്യന്‍ യുവതിക്ക് മതിയായ സുരക്ഷയോടുകൂടിയ താമസസൗകര്യം ഏര്‍പ്പാടാക്കണമെന്നും കമ്മിഷന്‍ പൊലീസിന് നിര്‍ദേശം നല്‍കി. കേസിന്റെ അന്വേഷണം ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കി കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
English Summary: Kerala Women Commission to provide legal help to Russian woman who was attacked