ബാരിക്കേഡ് മറികടന്ന്, മോദിയുടെ അടുത്തേക്ക് യുവാവ്; കർണാടകയിൽ സുരക്ഷാവീ‌ഴ്‌ച– വിഡിയോ

security-breach-during-pm-modis-poll-rally
നരേന്ദ്ര മോദിയുടെ റോഡ് ഷോ നടക്കവേ ബാരിക്കേഡ് മറികടന്നെത്തിയ യുവാവ്. Photo: ANI / Twitter
SHARE

ബെംഗളൂരു ∙ കർണാടകയിലെ ദേവനഗരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ സുരക്ഷാ വീഴ്ച. മോദിയുടെ റോഡ് ഷോ നടക്കവേ, വഴിയോരത്തു നിന്ന യുവാവ് ബാരിക്കേഡ് മറികടന്ന് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. ഇയാളെ പൊലീസും സുരക്ഷാസേനയും ചേർന്ന് പിടികൂടി. അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യംചെയ്യുകയാണെന്നും സുരക്ഷാവീഴ്‌ച ഉണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.

കർണാടകയിൽ മോദിയുടെ പരിപാടിയിൽ സുരക്ഷാ വീഴ്ച ഉണ്ടാകുന്നതു രണ്ടാം തവണയാണ്. ജനുവരിയിൽ ഹുബ്ബള്ളിയിൽ റോഡ് ഷോയ്ക്കിടെ വാഹനത്തിന്റെ ചവിട്ടുപടിയിൽനിന്നു കൈവീശി അഭിവാദ്യം ചെയ്തു മുന്നേറിയ മോദിക്കു മുന്നിലേക്കു ബാരിക്കേഡ് മറികടന്നു പൂമാലയുമായി 15 വയസ്സുകാരൻ ഓടിയെത്തി. പ്രധാനമന്ത്രിയുടെ കയ്യകലത്തിലെത്തിയ ബാലനിൽനിന്നു മാല ഏറ്റുവാങ്ങാൻ അദ്ദേഹം കൈനീട്ടിയെങ്കിലും എസ്പിജി (സ്പെഷൽ പ്രൊട്ടക്‌ഷൻ ഫോഴ്സ്) ഉദ്യോഗസ്ഥർ കുട്ടിയെ പിടിച്ചുമാറ്റി, മാല വാങ്ങി പ്രധാനമന്ത്രിയെ ഏൽപ്പിക്കുകയായിരുന്നു.

English Summary: Man Skips Barricade, Runs Towards PM Modi During Karnataka Roadshow

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ജിപ്സിക്ക് പകരം ജിംനി, ഓഫ് റോഡ് കിങ്

MORE VIDEOS
FROM ONMANORAMA