മോദി സർക്കാർ വിദ്യാഭ്യാസ സംവിധാനം ഉന്നതങ്ങളിലെത്തിച്ചെന്ന് കേന്ദ്രമന്ത്രി; കൂകിവിളിച്ച് വിദ്യാർഥികൾ

v-muraleedharan
വി. മുരളീധരൻ (ഫയൽചിത്രം)
SHARE

കാസർകോട് ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനെതിരെ പ്രതിഷേധവുമായി ഒരു വിഭാഗം വിദ്യാർഥികൾ. കാസർകോടുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ബിരുദദാന ചടങ്ങിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് സംസാരിക്കുന്നതിനിടെ സദസിലുണ്ടായിരുന്ന ഒരു വിഭാഗം വിദ്യാർഥികൾ കൂകിവിളിക്കുകയായിരുന്നു. നരേന്ദ്ര മോദി സർക്കാർ രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ ഉന്നതങ്ങളിലെത്തിച്ചുവെന്ന പരാമർശത്തിനിടെയാണ് വിദ്യാർഥികൾ കൂകിയത്.

English Summary: Students protest against V Muraleedharan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

ഇവിടെയാണ് വന്ദേഭാരത് പിറക്കുന്നത്

MORE VIDEOS
FROM ONMANORAMA