മീററ്റ് ∙ ഉത്തർപ്രദേശിൽ സ്വന്തം മക്കളെ കാമുകന്റെ സഹായത്തോടെ അമ്മ കൊന്ന് കനാലിൽ തള്ളി. പത്ത് വയസുള്ള മകനേയും ആറ് വയസുള്ള മകളേയുമാണ് അമ്മ കൊലപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ അയൽക്കാർക്കും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയും കാമുകനും ഉൾപ്പെടെ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
Read Also: എല്ലാറ്റിനും ഒപ്പം നിന്നു, ഒടുവിൽ പിടിവീണു; ‘ജോസഫി’ലൂടെ സിനിമയിലും
മാർച്ച് 22നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ കാമുകൻ സൗദ്, പ്രാദേശിക കൗൺസിലറാണ്. ഇയാളും യുവതിയും അയൽക്കാരുടെ സഹായത്തോടെ കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. പെൺകുട്ടിയെ സ്വന്തം വീട്ടിലും ആൺകുട്ടിയെ അയൽവാസിയുടെ വീട്ടിലും വച്ചാണ് കൊലപ്പെടുത്തിയത്. പിന്നീട് മക്കളെ കാണാനില്ലെന്ന് പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
കുട്ടികളുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ മൂന്ന് സ്ത്രീകളും മൂന്നു പുരുഷന്മാരുമാണ് അറസ്റ്റിലായതെന്ന് മീററ്റ് എസ്പി പിയുഷ് സിങ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണന്നും എസ്പി അറിയിച്ചു.
English Summary: Woman Kills Minor Son, Daughter With Help Of Lover In UP's Meerut